വിവാഹത്തിനെത്തിയ അഞ്ചം

കണ്ണൂർ: കാർ നിയന്ത്രണം വിട്ട് മരത്തിലേക്കിടിച്ചു കയറി, സുഹൃത്തിന്റെ ബന്ധുവീട്ടിലെ വിവാഹത്തിനെത്തിയ അഞ്ചംഗസംഘത്തിലെ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതര നിലയിൽ. കണ്ണൂർ അലവിൽ കോളനി ഗേറ്റിന് സമീപം മന്നത്ത് ഹൗസിൽ സിറാജിന്റെയും ഷംനയുടെയും മകൻ ഷാൻ സിറാജ് (22), കാഞ്ഞങ്ങാട് അരയി കണ്ടംകുട്ടിച്ചാൽ ബഷീറിന്റെയും, റീനത്തിന്റെയും മകൻ മുഹമ്മദ് റിസ്വാൻ (22), ഉത്തർപ്രദേശ് സ്വദേശി പരം ചേത്രി (22), ബംഗളൂരു സൗത്ത് സ്വദേശി സാദുരി ഹർഷവർദ്ധൻ (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി…

Read More

കേന്ദ്രകമ്മിറ്റി ആരംഭിച്ചു — സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിമർശനം

 ഇ.പി. ജയരാജൻ എത്തിയില്ല ന്യൂഡൽഹി: കേരളം,​ പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ തെറ്റുതിരുത്തൽ രേഖയിൽ സി.പി.എം കേന്ദ്രകമ്മിറ്റിയിൽ ചർച്ചയാരംഭിച്ചു. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയും കേരളത്തിലെ തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് യോഗത്തിൽ വിമർശനം ഉയർന്നതായാണ് സൂചന. പൊളിറ്റ് ബ്യൂറോ രൂപം നൽകിയ തെറ്റുതിരുത്തൽ രേഖയിലാണ് കേന്ദ്രകമ്മിറ്റിയുടെ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചർച്ച. സംഘടനാ ദൗർബല്യം പരിഹരിക്കാനുള്ള നടപടികളും ചർച്ച ചെയ്യുന്നു. നാളെ വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി മാദ്ധ്യമങ്ങളെ കണ്ടേക്കും. ആയുർവേദ ചികിത്സ ചൂണ്ടിക്കാട്ടി അവധിക്ക്…

Read More

മത്സ്യ വില്‍പ്പന അടിമുടി മാറുന്നു; ആളുകള്‍ക്ക് ഫ്രഷ് മീനും കിട്ടും, പദ്ധതി ഉടന്‍

തിരുവനന്തപുരം: തലച്ചുമടായി കിലോമീറ്ററുകള്‍ നടന്നും വഴിയോരത്തിരുന്നും മീന്‍ വില്പന നടത്തിയിരുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ മാറുകയാണ്. മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ഇ – സ്‌കൂട്ടറുകള്‍ ലഭ്യമാക്കുന്ന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഫിഷറീസ് വകുപ്പ് ഉടന്‍ നടപ്പാക്കും. ഫിഷറീസ് വകുപ്പിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 100 വനിതകള്‍ക്ക് പൈലറ്റ് പദ്ധതിയായി സബ്സിഡിയോടെ ആദ്യം ഇ-സ്‌കൂട്ടര്‍ ലഭ്യമാക്കും. പൈലറ്റ് പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാകും കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുക. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ വരുംദിവസങ്ങളില്‍ അന്തിമരൂപമാകും….

Read More

തട്ടിക്കൊണ്ടുപോകൽ കേസ്,​ പിടികൂടാനെത്തിയ പൊലീസിനെ പ്രതികൾ ആക്രമിച്ചു, നാലുപേർ പിടിയിൽ

കോഴിക്കോട്: പ്രവാസി വ്യവസായി മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയി 70 കോടി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളെ പിടികൂടാനെത്തിയ നാലംഗ എസ്.ഐ.ടി സംഘത്തിന് നേരെ തോക്ക് ചൂണ്ടിയും പന്നിപ്പടക്കമെറിഞ്ഞും (ഏറ് പടക്കം) ആക്രമണം. പ്രതികൾ ഒളിച്ചു താമസിക്കുകയായിരുന്ന പെരുവയലിലെ ഫ്ളാറ്റിൽ ഇന്നലെ രാവിലെ എട്ടരയ്ക്കാണ് സംഭവം. ആക്രമണത്തിൽ നാല് പൊലീസുകാർക്കും ഒരു പ്രതിക്കും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അര മണിക്കൂർ നേരത്തോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ മാവൂർ, കുന്ദമംഗലം ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെ സഹായത്തോടെയാണ്…

Read More

കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്‌ടമായി; പൊന്മുടി ചുരത്തിൽ വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ മനസാന്നിദ്ധ്യത്തിൽ

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ബസാണ് പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ബസിനെ ഡ്രൈവർ സമയോചിതമായി ഇടപെട്ട് റോഡിന്റെ വശത്തുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു നിർത്തുകയായിരുന്നു. ഡ്രൈവർ കാണിച്ച മനസാന്നിദ്ധ്യമാണ് താഴ്ചയിലേക്ക് ബസ് മറിയാതെ വൻ ദുരന്തം ഒഴിവാക്കിയത്. അപകട സമയം ബസ്സിൽ നിരവധി യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കെഎസ്ആർടിസിയുടെ മറ്റൊരു ബസ് എത്തിച്ച്…

Read More

ഒരേ വിശ്വാസം അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെയാണ്”

തിരുവനന്തപുരം : പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്ന കാര്യത്തിൽ മുസ്ലിംലീഗിൽ ഏകാഭിപ്രായം ഉണ്ടാകണമെന്ന് മുൻമന്ത്രി കെ.ടി. ജലീൽ. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്താതെ ഒഴിഞ്ഞു മാറുകയും മന്ത്രി കെ.എം. ഷാജി നിലവിളക്ക് കൊളുത്തിയതും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീലിന്റെ വിമർശനം.   ഒരേവിശ്വാസം അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്ക് ”ഹറാമും”(നിഷിദ്ധം), ഷാജിക്ക് ‘ഹലാലും ”(അനുവദിനീയം) ആകുന്നത് എങ്ങിനെയാണ്. ഇക്കാലമത്രയും അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എം.എൽ.എമാരും മന്ത്രിമാരും 2026ൽ ദൈവത്തിലേക്ക് ഒരുമിച്ച് മാറിയത് പോലെ…

Read More

എം.വി.ഡി വാഹനം പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: പൊലീസ് വാഹനത്തിന് പിഴയിട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ സഞ്ചരിച്ച വാഹനം വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇൻഷ്വറൻസ് ഉണ്ടായിട്ടും ഇല്ലെന്നാരോപിച്ച് പൊലീസ് വാഹനത്തിന് 4,000 രൂപ പിഴയിട്ട നടപടിക്ക് പിന്നാലെയാണിത്.ഉത്രാളിക്കാവിന് സമീപം പൊലീസ് പെട്രോളിംഗിനിടെ വാഹനം തടഞ്ഞുനിറുത്തിയായിരുന്നു എം.വി.ഡിയുടെ നടപടി.പൊലീസ് വാഹനത്തെ വട്ടംവച്ച് തടഞ്ഞ കേസിൽ കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്ന പരാതിയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സംഭവത്തിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ ഒളിവിൽ പോയതായാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യം…

Read More

കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ

കൊച്ചി: ലോഡ്‌ജ് മുറിയിൽ നിന്ന് എം.ഡി.എം.എയുമായി സിനിമാ പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശിയായ വിശാൽ സോമനാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. എളംകുളത്ത് ലോഡ്ജ് മുറിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് . ഇയലി നിന്ന് 5.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ലഹരി മരുന്നുമായി പിടിയിലായ ജിം ട്രെയിനർ കെവിൻ,​ സാദിഖ് എന്നിവരുമായി ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് പിന്നിലുള്ള ലഹരി ശൃംഖലയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read More

ഓപ്പറേഷന്‍ തൂഫാന്‍: 127 പേർ അറസ്‌റ്റിൽ, 106 കേസുകളെടുത്തു

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 127 പേര്‍ അറസ്റ്റിലായി.106 കേസുകളും രജിസ്റ്റര്‍ ചെയ്തു. സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 39 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് അഞ്ചു കേസും എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 62 കേസുകളും കോട്പ (COTPA) പ്രകാരം 45 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 20.074 ഗ്രാം എം.ഡി.എം.എയും 0.215 കി.ഗ്രാം കഞ്ചാവും 3.3 ഗ്രാം ബ്രൗണ്‍ ഷുഗറും, 1.3 ഗ്രാം മെത്താംഫെറ്റമിനും പിടിച്ചെടുത്തു. ഓപ്പറേഷന്‍…

Read More

മോദി എന്തുകൊണ്ട് പത്രസമ്മേളനം നടത്തുന്നില്ല?’, ന്യൂസിലൻഡ് മാദ്ധ്യമപ്രവർത്തകരും ചോദിക്കുന്നു

വെല്ലിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താസമ്മേളനങ്ങൾ നടത്താത്തതിനെക്കുറിച്ച് ന്യൂസിലൻഡ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ രുദ്രേന്ദ്ര ടണ്ടൻ. പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനഘട്ടമായ ന്യൂസിലൻഡ് സന്ദർശന വേളയിലാണ് ഈ ചോദ്യം ഉയർന്നത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സമീപനത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്ഥലമല്ല ഇതെന്നാണ് രുദ്രേന്ദ്ര ടണ്ടൻ ഈ ചോദ്യത്തിന് മറുപടി നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും സഹകരണം വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ ഉദ്യോഗസ്ഥർ നടത്തിയ…

Read More