വളരെ നന്മ നിറഞ്ഞ തീരുമാനം, ബഹുമാനപ്പെട്ട മിനിസ്റ്റർക്ക് അഭിനന്ദനങ്ങൾ’; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഹാരിസ് ചിറക്കൽ
തിരുവനന്തപുരം: പുലയനാർക്കോട്ട ആശുപത്രിയിൽ മെഡിസിൻ ഒ പി തുറന്ന നടപടിയിൽ ആരോഗ്യമന്ത്രി കെ മുരളീധരനെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറക്കൽ. തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനും രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാനുമായാണ് പുലയനാർക്കോട്ട ആശുപത്രിയിൽ ഒ.പി തുറന്നത്. വളരെ നന്മ നിറഞ്ഞ തീരുമാനമാണിതെന്നും മെഡിക്കൽ കോളേജിലെ ചില ഡിപ്പാർട്‌മെന്റുകൾ വേണമെങ്കിൽ അങ്ങോട്ട് മാറ്റാൻ കഴിയുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥലസൗകര്യം പരിമിതമാണ്. പുതിയ കെട്ടിടങ്ങൾ നിർമിക്കാനോ വാർഡുകൾ നിർമിക്കാനോ…