കീഴ്ത്തളി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം
കൊടുങ്ങല്ലൂർ: ദിവസേന നൂറുകണക്കിന് വാഹനങ്ങളും ജനങ്ങളും കടന്നുപോകുന്ന കീഴ്ത്തളി ജംഗ്ഷൻ ശാസ്ത്രീയമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ലാതെ ശ്വാസംമുട്ടുന്നു. വാഹനത്തിരക്കും സിഗ്‌നൽ സംവിധാനങ്ങളുടെ അഭാവവും മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളും മുതിർന്നവരുമടക്കമുള്ള കാൽനടയാത്രക്കാർ ഭീതിയോടെയാണ് ഈ ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ, അക്ഷയ കേന്ദ്രം, ആശുപത്രി, പ്രമുഖ ക്ഷേത്രങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നതിനാൽ താലൂക്കിലെ തന്നെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നാണ് കീഴ്ത്തളി ജംഗ്ഷൻ. വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ട് പ്രധാന റോഡുകൾ ചേരുന്ന ഈ…