ജോലിക്കായി അമ്മയെ കൊന്ന മകൾ അച്ഛനെയും വകവരുത്തിയെന്ന്
ജയ്‌പൂർ: രാജസ്ഥാനിൽ സർക്കാർ ജോലി സ്വന്തമാക്കുന്നതിനായി മകൾ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. അറസ്റ്റിലായ ഇരുപത്തിമൂന്നുകാരി ആയുഷി ശർമ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന് സംശയമുള്ളതായി ബന്ധുക്കൾ. കഴിഞ്ഞ വർഷം മരിച്ച പിതാവ് വിജയ് ശർമയുടെ മരണത്തിലും അസ്വാഭികതയുണ്ടെന്നും ആയുഷിയുടെ പങ്കുണ്ടാകാമെന്നുമാണ് മാതൃസഹോദരൻ രാകേഷ് ശർമ ആരോപിച്ചിരിക്കുന്നത്. വിജയ് ശർമയുടെ മരണത്തെത്തുടർന്നാണ് ഭാര്യ നീരജ് ശർമയ്ക്ക് ഭർത്താവിന്റെ ജോലി ലഭിക്കുന്നത്. ഈ ജോലി സ്വന്തമാക്കുന്നതിനായാണ് ആയുഷി അമ്മാവന്റെയും വാടകകൊലയാളിയുടെയും സഹായത്തോടെ റോഡപകടമുണ്ടാക്കി നീരജ് ശർമയെ കൊലപ്പെടുത്തിയത്. അമ്മയെ…