ഓസ്ട്രേലിയ തരും യുറേനിയം ; രാജ്യത്ത് ആണവ വൈദ്യുതി ഉത്പാദനം കുതിക്കും

ന്യൂഡൽഹി: സമാധാനപരമായ ആണവ ഉപയോഗത്തിനായി ഓസ്ട്രേലിയ ഇന്ത്യയ്ക്ക് യുറേനിയം നൽകും. മെൽബണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെയും സാന്നിദ്ധ്യത്തിൽ ദീർഘകാല കരാറിൽ ഒപ്പിട്ടു. ഇരു നേതാക്കളും പങ്കെടുത്ത മൂന്നാം ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയിൽ കരാർ പ്രഖ്യാപിച്ചു. 2015ലെ ആണവ സഹകരണ കരാർ വ്യവസ്ഥ പ്രകാരം സമാധാനപരമായ ആവശ്യങ്ങൾക്കേ യൂറേനിയം കൈമാറാവൂ. കസാഖിസ്ഥാൻ, ഫ്രാൻസ്, റഷ്യ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നാണ് നിലവിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. യൂറേനിയം കോർപറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ…

Read More

ഫൈവ് സ്റ്റാർ ഹോട്ടലുകളോട് പക; 30 വർഷത്തിനിടെ 300-ലധികം ആഡംബര ഹോട്ടലുകളെ പറ്റിച്ചു, 69കാരൻ പിടിയിൽ

ന്യൂഡൽഹി: ആഡംബരഹോട്ടലുകളിൽ താമസിച്ച ശേഷം സ്ഥിരമായി ബില്ല് കൊടുക്കാതെ മുങ്ങുന്ന 69 കാരൻ അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശിയായ ബിങ്‌സൺ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മുപ്പത് വർഷത്തിനിടെ ഏകദേശം 300-ലധികം ആഡംബര ഹോട്ടലുകളെയാണ് ബിങ്‌സൺ കബളിപ്പിച്ചത്. വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുകയും ബിൽ അടയ്‌ക്കാതെ മുങ്ങുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. വിദേശ ടൂറിസ്റ്റ് ഗൈഡ്, ഇംഗ്ലീഷ് അദ്ധ്യാപകൻ, യോഗ പരിശീലകൻ തുടങ്ങിയ വ്യാജവിലാസങ്ങളിലാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ ആഡംബര ഹോട്ടലുകളിൽ…

Read More

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി ക്യൂവിൽ കുഴഞ്ഞു വീണ് മരിച്ചു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന രാജേഷ് കുമാർ (55)​ ആണ് മരിച്ചത്. ഇന്നലെ രാത്രി 7.10ഓടെയാണ് സംഭവം. രോഗിയെ കൊണ്ടുവന്ന് ഡോക്ടറെ കാണിക്കാൻ ശ്രമിക്കുകയും ഹാർട്ട് അറ്റാക്കാണെന്ന് പറയുകയും ചെയ്തിട്ടും സെക്യൂരിറ്റി അകത്തേക്ക് കയറ്റി വിട്ടില്ല. ഇന്നലെ വൈകിട്ട് 6.58 നാണ് രാജേഷ് എത്തിയത്. നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയെ അയൽവാസി ഒരു ഓട്ടോയിൽ വളരെ വേഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇസിജി എടുക്കാനോ മറ്റു…

Read More

വിവാഹം കഴിഞ്ഞ് രണ്ടുമാസം, വർക്കലയിൽ നവവധു ജീവനൊടുക്കി

തിരുവനന്തപുരം: 19കാരിയായ നവവധു മരിച്ച നിലയിൽ. തിരുവനന്തപുരം വർക്കല റാത്തിക്കലിൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകൾ നാസിയയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാസിയയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. രണ്ടുമാസം മുൻപായിരുന്നു നാസിയയുടെ വിവാഹം. ഭർത്താവ് പരവൂർ തെക്കുംഭാഗം സ്വദേശി അൻസർ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് 13 ദിവസം…

Read More

പൊലീസ് കാന്റീനിലെ മീൻഫ്രൈയിൽ അട്ട; സ്ഥാപനത്തിന് പൂട്ടിട്ട് കോർപ്പറേഷൻ

തിരുവനന്തപുരം: പൊലീസ് കാന്റീനിൽനിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽനിന്ന് അട്ടയെ കണ്ടെത്തി. സ്റ്റാ‌ച്യൂവിൽ കന്റോൺമെന്റ് പൊലീസ് കാന്റീനിൽനിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിലാണ് അട്ടയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ പൊലീസ് കാന്റീൻ പൂട്ടിച്ചു.   ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ നിന്നും പാഴ്‌സലായി വാങ്ങിയ മീൻ ഫ്രൈയിൽനിന്നാണ് ചത്ത അട്ടയെ കിട്ടിയത്. പിന്നാലെ കോർപ്പറേഷന്റെ പ്രത്യേകസംഘമെത്തി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. നേരത്തെയും ഇതേ കാന്റീനിനെതിരെ ധാരാളം പരാതികൾ ഉയർന്നിട്ടുണ്ട്. കന്റോൺമെന്റ് റൂമിലെ…

Read More

വാഗമണിൽ ട്രക്കിംഗിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു: ആറുപേർക്ക് പരിക്ക്

ഇടുക്കി: വാഗമൺ കുവലേറ്റത്തിന് സമീപം ട്രക്കിംഗിനെത്തിയ ജീപ്പ് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിംഗിനെത്തിയ ജീപ്പാണ് താഴ്ചയിലേക്ക് മറിഞ്ഞത്. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. സമാനമായ രീതിയിൽ വാഗമൺ മേഖലയിൽ ഓഫ് റോഡ് ജീപ്പുകളുടെ അമിതവേഗം ഭീഷണി ഉയർത്തുന്നതായാണ് നാട്ടുകാരുടെ പരാതി. ഇടുക്കി ജില്ലയിലെ മനോഹരമായ മലയോര വിനോദസഞ്ചാര കേന്ദ്രമായ വാഗമണിൽ ജീപ്പ് സഫാരി വളരെ ജനപ്രിയമാണെങ്കിലും മുൻകരുതലുകൾ പലിക്കാതെയുള്ള യാത്രകൾ സുരക്ഷയ്ക്ക് ഭീഷണിയായി മാറുന്നുണ്ട്.

Read More

കൊല്ലത്തെ തട്ടുകടയിൽ ‘ തല്ല്’; കാപ്പാ കേസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊല്ലം: കണ്ണനല്ലൂരിലെ തട്ടുകടയിൽ ചമ്മന്തി ലഭിക്കാത്തതിനെ തുടർന്ന് അക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല പാങ്കോണം സ്വദേശി അജ്മലാണ് (36) പിടിയിലായത്. അക്രമങ്ങൾക്ക് പുറമെ ലഹരിക്കേസുകളിലും ഇയാൾ പ്രതിയാണ്. കാപ്പാ കേസ് ചുമത്തിയാണ് പ്രതിയെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.തട്ടുകടയിൽ അക്രമം നടത്തിയതടക്കം നാലോളം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടിയാണ് കാപ്പാ കേസ് പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ എസിപിയുടെ നിർദേശപ്രകാരമാണ് കൊട്ടിയം…

Read More

സംഘര്‍ഷം പുകയുന്നതിനിടയിലും ഇടപെട്ട് ഖത്തര്‍; കപ്പല്‍ ആക്രമിച്ചത് ശരിയായില്ലെന്ന് ഇറാനോട്, സമാധാനശ്രമങ്ങള്‍ തുടരും

    ദോഹ: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ സമാധാനശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ട് ഖത്തര്‍ രം?ഗത്ത്. രാജ്യങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാന ദൗത്യം കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്ന് ഖത്തര്‍ അറിയിച്ചു. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പിന്തുണ നല്‍കും. ഈ നിലപാട് ഇറാനെ അറിയിച്ചിട്ടുണ്ട്. ഹോര്‍മൂസില്‍ കപ്പല്‍ ആക്രമിച്ചതില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഖത്തര്‍ പ്രതിഷേധം അറിയിച്ചു. സമാധാന ശ്രമങ്ങളെ തകര്‍ക്കുന്ന പ്രവര്‍ത്തി പാടില്ലെന്ന് ഇറാനോട് ഖത്തര്‍ ആവശ്യപ്പെട്ടു. അതിനിടെ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വ്യോമാക്രമണ…

Read More

‘കാര്യങ്ങള്‍ അദാനി വിശദീകരിച്ചിട്ടുണ്ട്, വിവാദം വേണ്ട’; വിഴിഞ്ഞം വിഷയത്തില്‍ വ്യത്യസ്തനിലപാടുമായി ജയരാജന്‍

കണ്ണൂര്‍: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദത്തിലേക്ക് പോകരുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. വിവാദം കേരളത്തിന് ഗുണകരമല്ല. ആക്ഷേപം ഉന്നയിക്കുന്നവര്‍തന്നെ വ്യക്തതവരുത്തണം. താന്‍ ഇത്തരത്തില്‍ ആക്ഷേപങ്ങളൊന്നുംതന്നെ ഉന്നയിച്ചിട്ടില്ല. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കാന്‍ സാധിക്കുന്നതല്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാരിനെതിരേ സിപിഎം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് വ്യത്യസ്താഭിപ്രായവുമായി ഇ.പി. ജയരാജന്‍ രംഗത്തെത്തിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ‘അത് ആക്ഷേപമുന്നയിച്ചവരോട് ചോദിക്കണം’ എന്നായിരുന്നു ഇ.പി. ജയരാജന്‍ നല്‍കിയ…

Read More

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം; നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം ഏഴായി

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ നാലുപേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെടുത്തു. സൈറ്റ് എഞ്ചിനീയറായ ഹിമാചൽ സ്വദേശി രാഹുൽ ശർമ, എക്‌സ്‌കവേറ്റർ ഓപ്പറേറ്റായ ബീഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്‌ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹവും ഒരു തിരിച്ചറിയാത്ത മൃതദേഹവുമാണ് ഇന്ന് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ജാർഖണ്ഡ് സ്വദേശി ആൻമോൾ ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ്‌…

Read More