മാലിന്യനീക്കം പുരോഗമിക്കുന്നു…. ജൂണിൽ ശേഖരിച്ചത് 518 ടൺ അജൈവ മാലിന്യം
കോട്ടയം : ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ ജില്ലയിൽ നിന്ന് ശേഖരിച്ചത് 518.21 ടൺ അജൈവ മാലിന്യം. ഇവ ശാസ്ത്രീയ സംസ്‌കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ശേഖരിച്ച മാലിന്യത്തിൽ 4,01,920 കിലോഗ്രാം റിജക്ട് മാലിന്യവും, 59,455.76 കിലോഗ്രാം തരംതിരിച്ച പ്ലാസ്റ്റിക്കും, 37,210 കിലോഗ്രാം ഗ്ലാസ് മാലിന്യവും, 19,630 കിലോഗ്രാം ലെഗസി മാലിന്യവും ഉൾപ്പെടുന്നു. ശേഖരിക്കുന്ന മാലിന്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള എം.സി.എഫ്, ആർ.ആർ.എഫ് കേന്ദ്രങ്ങളിലേക്കും പിന്നീട് പുനരുപയോഗത്തിനായി റീസൈക്ലിംഗ് യൂണിറ്റുകളിലേക്ക് മാറ്റും. മാലിന്യ സംസ്‌കരണ…