വിഴിഞ്ഞം ഓഹരിക്കൈമാറ്റം: അദാനി ഗ്രൂപ്പ് നല്‍കിയ കത്ത് സര്‍ക്കാര്‍ പരിശോധിക്കും
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തില്‍ അദാനി ഗ്രൂപ്പ് നല്‍കിയ കത്ത് സര്‍ക്കാര്‍ പരിശോധിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റിയാണ് കത്ത് പരിശോധിക്കുക. എംപവേഡ് കമ്മിറ്റി നല്‍കുന്ന ശിപാര്‍ശകൂടി പരിഗണിച്ചാകും അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുക. കരാറിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന് അദാനി ഗ്രൂപ്പ് കത്ത് നല്‍കിയത്.ധാരണാപത്രത്തിലെ വ്യവസ്ഥകളടക്കം ഉള്‍പ്പെടുത്തിയാണ് കത്ത് നല്‍കിയിട്ടുള്ളത്. സെബിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് വളരെ വേഗം സര്‍ക്കാരിന് കത്ത് നല്‍കിയത്. സാധാരണഗതിയില്‍ സെബിയുടെ അംഗീകാരം ലഭിച്ച് ആറുമാസത്തെ സമയം വേണമെന്നിരിക്കേയാണ്…