മുഖ്യമന്ത്രി വലിയ ഡീലുണ്ടാക്കി, വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം സതീശന്; കടുത്ത ആരോപണവുമായി സിപിഎം, കരാര്‍ റദ്ദാക്കണം

  തിരുവനന്തപുരം : വിഴിഞ്ഞത്തെ അദാനി – എംഎസ്‌സി ഓഹരി കൈമാറ്റത്തില്‍ കടുത്ത ആരോപണവുമായി സിപിഎം. മുഖ്യമന്ത്രി വി ഡി സതീശന്‍ കൃത്യമായി അജണ്ട വെച്ച് പ്ലാന്‍ ചെയ്ത സംഭവമാണ് വിഴിഞ്ഞത്ത് നടന്നതെന്ന് സിപിഎം ആരോപിച്ചു. വിഴിഞ്ഞം പൂര്‍ണ്ണമായി കയ്യടക്കുക എന്നുള്ളത് എംഎസ്‌സി കമ്പനിയുടെ താല്‍പര്യം. കരാര്‍ റദ്ദാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വീഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. അദാനി, എംഎസ്‌സി കമ്പനി എന്നിവരുമായി മുഖ്യമന്ത്രി വലിയ ഡീല്‍ ഉണ്ടാക്കിയിരിക്കുന്നു. കരാര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി…

Read More

ഓടിളക്കി വന്നവരല്ല അമ്മയെങ്ങനെ ഫംഗ്ഷന്‍ ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്, മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി’

കൊച്ചി: അമ്മയിലെ പ്രശ്നങ്ങളില്‍ തനിക്കൊപ്പം നിന്ന നടന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍. പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കരുതെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പോരാടണമെന്നും നടന്മാര്‍ പറഞ്ഞതായും ശ്വേത വെളിപ്പെടുത്തി. സാമൂഹിക മാദ്ധ്യമക്കുറിപ്പിലൂടെയാണ് നടി നന്ദി പറഞ്ഞത്. ‘നിങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ട് എന്നെ വെടിവയ്ക്കാം. എന്നാല്‍ വായു പോലെ ഞാന്‍ ഉയരും – മായ ആഞ്ചലോ. എന്നോടൊപ്പം നിന്നതിന് മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി പറയുന്നു. രാജിവയ്ക്കരുതെന്നും എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പോരാടണമെന്നും അവര്‍ പറഞ്ഞു. എനിക്കൊപ്പം…

Read More

ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ജാമ്യപേക്ഷ തള്ളി, വീണ്ടും വിയ്യൂര്‍ ജയിലിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ ജാമ്യപേക്ഷ തള്ളി. വട്ടിയൂര്‍ക്കാവ് വെള്ളക്കടവ് ജംഗ്ഷനില്‍ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മര്‍ദ്ദിച്ച കേസ്, കാപ്പാക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടുകേസുകളിലാണ് സുഗതന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ട് ജാമ്യപേക്ഷകളും തള്ളിയത്. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ 11 കേസും നെടുമങ്ങാട് ഒരു കേസുമാണ് സുഗതനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് വധശ്രമക്കേസുകള്‍, ഭീഷണിപ്പെടുത്തല്‍, വഴിതടയല്‍, പൊലീസിനെതിരെ കയ്യേറ്റം,…

Read More

സച്ചിന്റെ റെക്കാഡ് മറികടന്നു, 15-ാം വയസില്‍ വൈഭവിന് അരങ്ങേറ്റം; സഞ്ജുവിനെ ഒഴിവാക്കി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്

ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുചരിത്രം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി-20 മത്സരത്തില്‍ പതിനഞ്ചാം വയസില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി കൗമാര താരം വൈഭവ് സൂര്യവംശി. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള റെക്കാഡാണ് വൈഭവ് മറികടക്കുന്നത്. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്ര നേട്ടമാണ് 15കാരനെ തേടിയെത്തിയിരിക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ…

Read More

അദാനിക്കെങ്ങനെ ധൈര്യം ലഭിച്ചു?’ വിഴിഞ്ഞം ഓഹരി കൈമാറ്റം ആലോചിച്ച് ഉറപ്പിച്ച കച്ചവടമെന്ന് പിണറായി വിജയന്‍

കണ്ണൂര്‍: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിഴിഞ്ഞം ഓഹരി കൈമാറ്റം നടത്താന്‍ അദാനിക്ക് ഇത്ര ധൈര്യം എവിടെനിന്ന് ലഭിച്ചു എന്ന് ചോദിച്ച അദ്ദേഹം സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികള്‍ക്കും കത്തയച്ചിട്ടുണ്ടെന്നും പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകളോ ജാഗ്രതയോ ഇല്ലാത്തതുകൊണ്ടാണ് താന്‍ കത്തയച്ചതെന്നും പിണറായി പറഞ്ഞു ‘വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിര്‍ദേശങ്ങളുടെ നഗ്‌നമായ ലംഘനമാണ്. സര്‍ക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താന്‍ അദാനിക്ക്…

Read More

തെരുവുനായകളുടെ ദയാവധം നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി

ന്യൂഡല്‍ഹി: കേരളം അഭിമുഖീകരിക്കുന്ന തെരുവുനായപ്രശ്‌നത്തില്‍ സുപ്രീംകോടതിയുടെ നിത്തരം തെരുവുനായകളെ മനസ്സിലാക്കാന്‍ നിര്‍മിതബുദ്ധിയുടെ സഹായം തേടുമെന്നും വ്യക്തമാക്കി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കയായിരുന്നു മന്ത്രി. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ അപകടകാരികളും അക്രമകാരികളുമായ തെരുവുനായകളെ ദയാവധംചെയ്യാമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മാലിന്യസംസ്‌കരണത്തിനായി മാലിന്യ സംസ്‌കരണ അതോറിറ്റി രൂപവത്കരിക്കുമെന്നും ഷാജി പറഞ്ഞു. ദുര്‍ബലവിഭാഗങ്ങള്‍ക്ക് കിട്ടുന്ന ഫണ്ടുകള്‍ പരിശോധിക്കുന്നതിന് മൂന്നുകേന്ദ്രങ്ങള്‍ സ്ഥാപിക്കും. മുനിസിപ്പാലിറ്റിക്കും കോര്‍പ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പല്‍ ബോണ്ട് ഉള്‍പ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ…

Read More

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെതിരെ കടുപ്പിച്ച് സര്‍ക്കാര്‍; അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ അനുമതിയോടെയെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കരാറിലെ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍…

Read More

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമില്‍ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍

  62-ാം മിനിറ്റില്‍ ജോവാവോ ക്യാന്‍സലോയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ ഗോണ്‍സാലോ റാമോസ് ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ (90+4′) ക്രോയേഷ്യന്‍ ഡിഫന്‍സിനെ കാഴ്ചക്കാരാക്കി പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടി. ടൊറാന്റോ: ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീ-ക്വാര്‍ട്ടറിലെത്തി. നാടകീയത നിറഞ്ഞ അവസാന 20 മിനിറ്റുകള്‍ക്കൊടുവില്‍ 2-1നായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയെ 68-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നായകന്‍ ക്രിസ്റ്റ്യാനോ…

Read More

രാമന് കിട്ടിയ കാണിക്കയും കട്ടു; പണമൊളിപ്പിച്ചത് വസ്ത്രങ്ങളിലും സോക്സുകളിലും

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, എസ്ബിഐ അധികൃതരും സംശയത്തിന്റെ നിഴലില്‍ അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച പണം എണ്ണുന്നതിനിടെ ജീവനക്കാര്‍ നടത്തിയ മോഷണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ എട്ട് പേരില്‍ അഞ്ച് പേരാണ് കാണിക്കപ്പണം എണ്ണുന്നതിനിടെ നോട്ടു കെട്ടുകള്‍ വസ്ത്രങ്ങള്‍ക്കുള്ളിലും സോക്സുകളിലും ഒളിപ്പിച്ചത്. ഈ മോഷണത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. രാമക്ഷേത്രത്തിലെ പില്‍ഗ്രിം ഫെസിലിറ്റി സെന്ററിലെ കഴിഞ്ഞ 45 ദിവസത്തെ ദൃശ്യങ്ങള്‍ അയോധ്യ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് ഈ കള്ളത്തരം…

Read More

മുംബൈയില്‍ കനത്ത മഴ;അതിതീവ്ര മഴയ്ക്ക് സാധ്യത

മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ ദുരിതം. വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇതോടെ വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേകളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതം താറുമാറായതോടെ രാവിലെ ജോലിക്ക് പോകുന്നവരെ ഉള്‍പ്പെടെ ബാധിച്ചു.വെസ്റ്റേണ്‍ ഹൈവേയില്‍ സാന്താക്രൂസ് ഈസ്റ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. ഈസ്റ്റേണ്‍ ഹൈവേയില്‍ കുര്‍ളയ്ക്കും സിയോണിനും ഇടയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രിയദര്‍ശിനി പാര്‍ക്കിന് സമീപത്തും ഗതാഗതം താറുമാറായി.കനത്ത മഴ തുടരുന്നതിനാല്‍ അടിയന്തര സേവനങ്ങള്‍ക്കായി ദുരന്തനിവാരണ സേനാംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്….

Read More