130-ാം ഭരണഘടനാ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്താക്കാം എതിര്‍പ്പുമായി പ്രതിപക്ഷം ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ അറസ്റ്റിലായി മുപ്പത് ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയയും, മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പദവികളില്‍ നിന്ന് മാറ്റാന്‍ ലക്ഷ്യമിട്ടുള്ള 130-ാം ഭരണഘടന ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വീണ്ടും കൊണ്ടു വന്നേക്കും. കഴിഞ്ഞ ഓഗസ്റ്റില്‍ അമിത് ഷാ അവതരിപ്പിച്ച ബില്‍ അപരാജിത സാരംഗി അധ്യക്ഷയായ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടിരുന്നു. കോണ്‍ഗ്രസടക്കം പ്രതിപക്ഷ പാര്‍ട്ടുകള്‍ ജെപിസി നടപടികളോട് സഹകരിച്ചിരുന്നില്ല. പാര്‍ലമെന്റിലും ബില്ലിനെതിരെ കടുത്ത എതിര്‍പ്പ്…