ന്യൂഡല്‍ഹി: രാജ്യത്ത് ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണത്തിന് തുനിഞ്ഞേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആരാധനാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടന്നേക്കാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. ഇതില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉത്തരാഖണ്ഡില്‍ അറസ്റ്റിലായ നാല് നിഹാംഗുകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരുമായി മൂന്ന് ദിവസം നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കും ക്രമസമാധാന പ്രശ്നങ്ങള്‍ക്കും പിന്നാലെയാണ് ഈ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍…

Read More

പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച; നടപടിയുണ്ടാകും

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി വിവരം. ഡല്‍ഹി കേരള ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ വീഴ്ചയെക്കുറിച്ച് വിമര്‍ശനമുയര്‍ന്നു. സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷനേതാവിന്റെ യാത്ര മുടങ്ങിയിരുന്നു. ഗേറ്റിന് സമീപം എത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടതിനാല്‍ അദ്ദേഹത്തിന് യാത്ര തുടരാനായില്ല. വിമാനത്താവളത്തില്‍ നേരത്തെ എത്തിയിട്ടും മുഖ്യമന്ത്രിയുടെ യാത്ര വൈകാന്‍ കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ…

Read More

ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ വെള്ളിയാഴ്ച

കൊല്‍ക്കത്ത:  തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തി രണ്ട് മാസത്തിനുള്ളില്‍ തന്നെ, തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഏകീകൃത സിവില്‍ കോഡ് (യുസിസി) ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നു. ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെത്തുന്ന ബില്‍ വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യത്തെ പ്രധാന പ്രത്യയശാസ്ത്ര ചര്‍ച്ചയ്ക്കും ഇതോടെ തുടക്കമാകും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ മതഭേദമന്യേ എല്ലാ പൗരന്മാര്‍ക്കും ഒരേ സിവില്‍ നിയമം ബാധകമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. വ്യക്തിനിയമങ്ങളും…

Read More

അയോദ്ധ്യ കാണിക്കത്തട്ടിപ്പ്; ഭക്തി ചൂഷണംചെയ്തുണ്ടാക്കിയ പണം എവിടെപ്പോയെന്ന് കണ്ടെത്തണമെന്ന് പിണറായി

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഭക്തരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും സമാഹരിച്ച സംഭാവനകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം. ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്തവര്‍ അതിന്റെ മറവില്‍ സംഘടിത സാമ്പത്തിക തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ ഉന്നതങ്ങളില്‍ അടുത്ത ബന്ധമുള്ളവരാണ് ഈ ട്രസ്റ്റിലെ അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ത്തന്നെ രൂപീകരിച്ച…

Read More

സെയ്‌ഷെല്‍സിന്റെ പരമോന്നത ബഹുമതി ‘ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍’ മോദിക്ക് സമ്മാനിച്ചു, പരിസ്ഥിതി-സുസ്ഥിര വികസന മേഖലകള്‍ക്കുള്ള സംഭാവനകള്‍ക്ക് അംഗീകാരം

വിക്ടോറിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്‌ഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ‘ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍’ സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വപാടവത്തിനും സംഭാവനകള്‍ക്കുമുള്ള ആദരവായാണ് പുരസ്താകം സമ്മാനിച്ചത്. പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികള്‍ക്കും ആഗോള സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ക്കും വിവരിച്ചുകൊണ്ടാണ് സെയ്‌ഷെല്‍സ് പരമോന്നത പുരസ്‌കാരം സമ്മാനിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സമാനമായ നിരവധി പുരസ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് മോദിക്ക് ഇന്ന് ലഭിച്ചത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തിയതിനും സുസ്ഥിര കൃഷിരീതികള്‍ പ്രോത്സാഹിപ്പിച്ചതിനും…

Read More

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് സിപിഎം

        തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. പാര്‍ട്ടിയുമായി ആലോചിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ല. യുഡിഎഫ് നേതൃത്വം അക്കാര്യം പാര്‍ട്ടിയുമായി ചര്‍ച്ചചെയ്തിട്ടുമില്ല. ഭാവിയില്‍ അങ്ങനെ ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നും വി. ജോയ് പറഞ്ഞു. കോര്‍പറേഷനിലെ ഭരണസ്തംഭനത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. ചരിത്രത്തിലെ മോശം ഭരണസമിതിയാണ് തിരുവനന്തപുരം കോര്‍പറേഷനിലേത്. കാപ്പ കേസിലെ പ്രതി കൗണ്‍സിലര്‍ ആയി തുടരുകയാണ്. ഒരു മാസമായി എല്‍ഡിഎഫ് നിരന്തര സമരത്തിലാണ്. യുഡിഎഫിന്റെ…

Read More

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ല, അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സോനം വാങ്ചുക്ക്; പ്രതിഷേധം ശക്തമാക്കി സിജെപി

ദില്ലി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള കോക്‌റോച്ച് ജനത പാര്‍ട്ടി (സി ജെ പി) യുടെ പ്രതിഷേധം നിരാഹാര സമരത്തിലേക്ക് കടന്നു. സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കുമടക്കമുള്ളവര്‍ ദില്ലിയില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സോനം വാങ്ചുക്ക് സമരവേദിയിലെത്തിയത്. നിരാഹാര സമരം തുടങ്ങുന്നതിന് മുന്നോടി ആയി അഭിജിത് ദിപ്‌കെ അടക്കമുള്ളവര്‍ സോനം വാങ് ചുക്കിനൊപ്പം രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തി. ഹരിയാനയില്‍ നിന്നും സമരത്തിന് പിന്തുണ…

Read More

പാര്‍ലമെന്ററി സമിതിയുടെ അജണ്ടയില്‍ മുല്ലപ്പെരിയാര്‍ ഡാമും; തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും

കൊച്ചി: പാര്‍ലമെന്ററി ഉപസമിതിയുടെ സിറ്റിംഗില്‍ മുല്ലപ്പെരിയാര്‍ വിഷയവും ചര്‍ച്ചയ്ക്ക്. നാളെ മൂന്നാറില്‍ തുടങ്ങുന്ന ജലവിഭവ വിഷയങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയുടെ അജണ്ടയില്‍ മുല്ലപ്പെരിയാര്‍ വിഷയവും ഉള്‍പ്പെടുത്തി. ജെബി മേത്തര്‍ എംപിയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിന്റെ പ്രതിനിധിയെ പുനസ്ഥാപിക്കണം എന്ന് യോഗത്തില്‍ ആവശ്യപ്പെടും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യവും ചര്‍ച്ചയാവും. രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി ഉപസമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. മുല്ലപ്പെരിയാര്‍…

Read More

ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അപേക്ഷ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പരിഗണിക്കുമോ? പ്രതിസന്ധിയില്‍ നിര്‍ണായക യോ?ഗം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിര്‍ണായക യോ?ഗം നാളെ ചേരും. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷന്‍ ഈ സിറ്റിംഗില്‍ വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോള്‍ കെഎസ്ഇബിയെ കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു. വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികള്‍ ശരിയാകുന്നില്ലെന്നായിരുന്നു റെഗുലേറ്ററി കമ്മീഷന്റെ വിമര്‍ശനം. തുടര്‍ന്ന് കെഎസ്ഇബിയോട് കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അപേക്ഷ പരി?ഗണിക്കുന്നത്. അതെസമയം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം…

Read More

തൃശ്ശൂര്‍ നഗരത്തില്‍ വന്‍ ലഹരിവേട്ട; 308 ഗ്രാം എംഡിഎംഎ പിടികൂടി, സ്ത്രീകളടക്കം ഏഴുപേര്‍ പിടിയില്‍

ചാവക്കാട്: തൃശ്ശൂര്‍ സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ മൂന്നിടങ്ങളില്‍നിന്നായി 308 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. രണ്ടു യുവതികളുള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി. വെള്ളിയാഴ്ച വാണിയമ്പാറയില്‍ വാഹനപരിശോധനയില്‍ രണ്ടുഗ്രാം എം.ഡി.എം.എ. പിടികൂടിയതോടെയാണ് ലഹരിവേട്ടയുടെ തുടക്കം.ഡാന്‍സാഫ് സ്‌ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ വിജിത്തും സംഘവും പീച്ചി പോലീസ്, ഹൈവേ പോലീസ് എന്നിവരോടൊപ്പം നടത്തിയ വാഹനപരിശോധനയില്‍ രണ്ട് ഗ്രാം എം.ഡി.എം.എ. പിടികൂടി. പാലക്കാട് മുതലമടയിലെ റിസോര്‍ട്ടില്‍നിന്ന് തൃശ്ശൂരിലേക്ക് കാറില്‍ യാത്രചെയ്യുകയായിരുന്ന കാക്കശ്ശേരി സ്വദേശി കല്ലൂരയില്‍വീട്ടില്‍ ഷിഫാസ് (26), തൈക്കാട് നെന്മിനി സ്വദേശി വിദ്യ (28),…

Read More