പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍
ടെഹ്റാന്‍: സമാധാന കരാര്‍ ലംഘിച്ച് ഇറാന്‍ ഹോര്‍മൂസില്‍ കപ്പലിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് അമേരിക്ക തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം വീണ്ടും അതീവ ഗുരുതരമാകുന്നു. തങ്ങളുടെ ‘ജോലി തീര്‍ക്കാന്‍’ യുഎസ് സൈന്യം നിര്‍ബന്ധിതരായാല്‍ ഇറാന്‍ ബാക്കിയുണ്ടാവില്ലെന്ന് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ന്യായവും നീതിയും നോക്കി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായേക്കാം. ഞങ്ങള്‍ വിജയകരമായി തുടങ്ങിയ ജോലി പൂര്‍ത്തിയാക്കാന്‍ യുഎസ് സൈന്യവും നിര്‍ബന്ധിതരാകും. അങ്ങനെയുണ്ടായാല്‍ ഇറാന്‍ ഇനി ബാക്കിയുണ്ടാവില്ല-ട്രംപ് പറഞ്ഞു. ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രൂത്ത്…