യുഎഇയുടെ സ്വപ്‌നപദ്ധതി: ഇത്തിഹാദ് റെയില്‍ സര്‍വീസ് ആരംഭിച്ചു

യുഎഇയുടെ സ്വപ്‌നപദ്ധതിയായ ഇത്തിഹാദ് റെയില്‍ സര്‍വീസ് ആരംഭിച്ചു. അബുദാബി- ഫുജൈറ റൂട്ടില്‍ ആണ് ആദ്യഘട്ടത്തില്‍ സര്‍വീസ്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യയാത്രയുടെ ഭാഗമായി. രാവില്‍ 5:21ന് ഫുജൈറയില്‍ നിന്ന് അബുദാബിയിലേക്ക് ആയിരുന്നു ആദ്യ ട്രെയിന്‍. ഒരു മണിക്കൂര്‍ അന്‍പത് മിനിറ്റ് എടുത്ത് ട്രെയിന്‍ ഫുജൈറയില്‍ എത്തി.ആദ്യ ഘട്ടത്തില്‍ വേഗത കുറച്ചാണ് യാത്ര. കന്നിയാത്രയില്‍ മലയാളികള്‍ ഉള്‍പ്പടെ ഭാഗമായി. ദുബായ് ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമാണ് പദ്ധതിക്ക് കരുത്ത് ആയതെന്ന് ഇതിഹാദ് റെയില്‍ നെറ്റ്വര്‍ക്ക് പെര്‍ഫോമന്‍സ് മാനേജര്‍ മന്‍സൂര്‍ അല്‍മുല്ല ട്വന്റിഫോറിനോട് പറഞ്ഞു….

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും…

Read More

ഇറാന്‍ അഭ്യര്‍ത്ഥിച്ചു, ദോഹയില്‍ ചര്‍ച്ച നടക്കുമെന്ന് ട്രംപ്; ഇല്ലെന്ന് ഇറാന്‍, അനിശ്ചിതത്വം

വാഷിങ്ടണ്‍/ ടെഹ്റാന്‍: ഇടക്കാല വെടിനിര്‍ത്തല്‍ക്കരാറിനെ പ്രതിസന്ധിയിലാക്കി യുഎസും ഇറാനും ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുന്നതിനിടെ തുടര്‍ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായി. ഇറാന്‍ ഒരു യോഗത്തിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും  ദോഹയില്‍ ഇത് നടക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. എന്നാല്‍ ഈ ആഴ്ച യുഎസുമായി ദോഹയില്‍ ടെക്നിക്കല്‍ വര്‍ക്കിങ് ഗ്രൂപ്പുകളുടെ ചര്‍ച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണ് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഘരിബബാദി പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെയാണ് ഇറാന്‍ ചര്‍ച്ചള്‍ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും…

Read More

ഖമനേയിയുടെ സംസ്‌കാര ചടങ്ങില്‍ കേന്ദ്ര മന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണറും പങ്കെടുക്കും

ന്യൂഡല്‍ഹി: ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനല്‍ സയീദ് അതാ ഹസ്നൈനും പങ്കെടുക്കും. ജൂലായ് 4 മുതല്‍ ജൂലായ് 9 വരെയാണ് അനുശോചന ചടങ്ങുകള്‍. അനുശോചന ചടങ്ങുകള്‍ക്കായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക ക്ഷണിച്ചിരുന്നു. നയതന്ത്രപരമായി ഒട്ടേറെ വെല്ലുവിളികളുള്ള ചടങ്ങില്‍ ഇന്ത്യയുടെ സാന്നിധ്യം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം…

Read More

‘ഞങ്ങടെ കൊക്കിന് ജീവനുണ്ടെങ്കിൽ സുഗതനെ കയറ്റില്ല; ബിജെപിക്കാർ മിനിറ്റ്സ് ബുക്ക് കീറിക്കളഞ്ഞു’

തിരുവനന്തപുരം: ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം അക്രമാസക്തമായി. കൗൺസിൽ മിനിറ്റ്സ് ബുക്കിൽ ഒപ്പിടാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി. കൗൺസിലർ ചെമ്പഴന്തി ഉദയൻ തന്നെയും മറ്റ് വനിതാ കൗൺസിലർമാരെയും ആക്രമിച്ചുവെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്.ശബരീനാഥൻ ആരോപിച്ചു. അനിത, ത്രേസ്യാമ്മ തുടങ്ങിയ വനിതാ കൗൺസിലർമാരെ ബി.ജെ.പിക്കാർ കയ്യേറ്റം ചെയ്തതായും അദ്ദേഹം പറഞ്ഞു. നഗരസഭ കൗൺസിലിൽ സുഗതനെ തിരികെ പ്രവേശിപ്പിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢശ്രമങ്ങൾ കോൺഗ്രസ് അനുവദിക്കില്ലെന്ന് ശബരീനാഥൻ വ്യക്തമാക്കി. മിനിറ്റ്സ് ബുക്കിൽ ഒപ്പിടാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി….

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിസ്ഥാനത്ത് കണ്ഠര് രാജീവര്, പി.എസ്. പ്രശാന്ത്, ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു

കൊച്ചി: ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളില്‍ സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട വന്‍ അഴിമതിയില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചു ഭരണസമിതിയും തന്ത്രിയും പ്രതിക്കൂട്ടില്‍. 2025-ല്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഹൈക്കോടതിയില്‍. കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്നത് അന്തരിച്ച മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനെയാണ്. ഇദ്ദേഹത്തിന് പുറമെ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ശബരിമല തന്ത്രി കണ്ഠര് രാജീവര്, സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍…

Read More

ഊരാളുങ്കലിന്റെ കാര്യത്തില്‍ മലക്കംമറിഞ്ഞ് യുഡിഎഫ്

തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ആഞ്ഞടിച്ച യുഡിഎഫ് നേതാക്കള്‍ ഭരണത്തിലെത്തിയപ്പോള്‍ സൊസൈറ്റിക്ക് ‘ക്ലീന്‍ ചീറ്റ്’ നല്‍കി മലക്കംമറിയുന്നു. സി.പി.എമ്മിന്റെ അഴിമതിപ്പണം പാര്‍ക്ക് ചെയ്യുന്ന ഇടമെന്ന് പ്രതിപക്ഷതായിരുന്നപ്പോള്‍ വി.ഡി. സതീശന്‍ വിശേഷിപ്പിച്ച ഊരാളുങ്കലിന്, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ നിയമസഭയില്‍ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ നല്‍കി. ഊരാളുങ്കല്‍ സൊസൈറ്റിയുടേത് ഗുണനിലവാരമുള്ള പ്രവൃത്തികളാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ അവര്‍ക്ക് കരാറുകള്‍ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പി.കെ. ബഷീര്‍ സഭയില്‍ വ്യക്തമാക്കി. പിഡബ്ല്യുഡി മാനുവലും എസ്ബിഡി നിബന്ധനകളും പാലിച്ചാണ് കരാറുകള്‍…

Read More

ലോകചാമ്പ്യന്‍മാര്‍ക്ക് വൈറ്റ് വാഷ്; രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോല്‍വി, പരമ്പര അയര്‍ലാന്‍ഡിന്

ബെല്‍ഫാസ്റ്റ്: ലോകചാമ്പ്യന്‍മാരുടെ പകിട്ടുമായി എത്തിയ ഇന്ത്യയെ മുട്ടുകുത്തിച്ച് അയര്‍ലാന്‍ഡ്. ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പരയും സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഐറിഷ് പോരാളികള്‍. രണ്ടാം മത്സരത്തില്‍ ഒരു റണ്ണിനാണ് ഇന്ത്യയുടെ തോല്‍വി. പുതിയ നായകനായി അരങ്ങേറിയ ശ്രേയസ് അയ്യര്‍ക്ക് നാണക്കേടോടെയായി തുടക്കം. 2023ന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ ഒരു ടി20 പരമ്പരയില്‍ തോല്‍വി വഴങ്ങുന്നത്. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍…

Read More

സൗദി റാസ് തനൂറയില്‍ അരാംകോ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 14 പേര്‍ മരിച്ചു

റിയാദ്: റാസ് തനൂറയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം. സൗദി അരാംകോ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണതെന്ന് സൗദി ഊര്‍ജ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ദുരന്തത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 യാത്രക്കാരും മരിച്ചു. എല്ലാവരും സൗദി പൗരന്മാരായിരുന്നു, ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴാന്‍ കാരണമായ സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഊര്‍ജ മന്ത്രാലയം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ചു.    

Read More

ഇ ഡി ആക്രമണക്കേസ്; അസാധാരണ നടപടിയുമായി സര്‍ക്കാര്‍, പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയെ എതിര്‍ കക്ഷിയാക്കാന്‍ നീക്കം

തിരുവനന്തപുരം: ഇ ഡി ആക്രമണക്കേസില്‍ പ്രതിക്കായി അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടര്‍ക്കെതിരെ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെയാണ് സര്‍ക്കാര്‍ നീക്കം. ജാമ്യത്തിനെതിരെയുള്ള അപ്പീലില്‍ എതിര്‍ കക്ഷിയാക്കാനാണ് തീരുമാനം. നാളെ ഹൈക്കോടതിയിലാണ് അപ്പീല്‍ നല്‍കുന്നത്. 9ാം പ്രതി ഹരീഷ്‌കുമാറിനെ കസ്റ്റഡിയില്‍ വേണ്ടെന്നാണ് ഗീനാകുമാരി കോടതിയില്‍ വാദിച്ചത്. ജാമ്യത്തിനെതിരെയുള്ള പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് ഇങ്ങനെ വാദിച്ചത്. ഒരു പ്രോസിക്യൂട്ടര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയിലെത്തുന്നത് അപൂര്‍വമാണ്. അതേസമയം, ഇ ഡി കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കും. നാളെ സെഷന്‍സ് കോടതിയില്‍ ഹാജരാകുന്നത് സ്‌പെഷ്യല്‍…

Read More