മന്ത്രിയുമായി നടത്തിയ ചർച്ച വിജയം, 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽമന്ത്രി ബിന്ദു കൃഷ്‌ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിൻ്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. മന്ത്രിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്നും പിന്മാറുന്നതായി ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. സെക്രട്ടറിയേറ്റിൽ മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളി…