റായ്‌ഗഢ് ബീച്ചിൽ എട്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു,​ അപകടത്തിൽപ്പെട്ടത് വിനോദ യാത്രക്കെത്തിയവർ

മുംബയ് : മഹാരാഷ്ട്രയിലെ റായ്‌ഗഢ് ബീച്ചിൽ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥി സംഘത്തിലെ എട്ടുപേർ മുങ്ങിമരിച്ചു,​ പ്ലസ് വൺ,​ പ്ലസ് ടു വിദ്യാർത്ഥികളാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

പൂനെ ജില്ലയിലെ ആലന്ദിയിലുള്ള വിന്നേഴ്‌സ് അക്കാഡമി എന്ന സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. 25 ആൺകുട്ടികളും 17 പെൺകുട്ടികളും ആറ് അദ്ധ്യാപകരും അടങ്ങുന്ന 48 സംഘം ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ബിച്ചിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കടലിൽ ഇറങ്ങിയ എട്ട് വിദ്യാർത്ഥികൾ തിരയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല . മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *