പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ആടിനെ പട്ടിയാക്കുന്നെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൊടുന്യായങ്ങള്‍ പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം. കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് ഒരു നയാ പൈസ പോലും ഇതിനായി വാങ്ങിയിട്ടില്ല. സംസ്ഥാന ഖജനാവില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയത്. ഇതാണ് സത്യമെന്നിരിക്കേ ആടിനെ പട്ടിയാക്കുന്ന രീയില്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണ് – അദ്ദേഹം പറഞ്ഞു.ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടന്നപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ ധാരണാപത്രം മരവിപ്പിച്ചത്. യുഡിഎഫ് ആടിനെ പട്ടിയാക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഒരു നിലപാട്, ഭരണപക്ഷത്തിരുന്നപ്പോള്‍ മറ്റൊരു നിലപാട്. ദേശീയ വിദ്യാഭ്യാസ നയത്തിന് എന്താണ് പ്രശ്നം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ദേശവിദ്യാഭ്യാസ നയത്തിന് പ്രശ്നങ്ങളേയുള്ളൂ – അദ്ദേഹം പറഞ്ഞു.