ഭക്തജനക്ഷേമത്തിനായ് വീണ്ടും ടി.വി.എസ് ഗ്രൂപ്പ്; ഗുരുവായൂരിൽ ഓട്ടോമാറ്റിക് ഫ്ലൈ ഓവർ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓട്ടോമാറ്റിക് ഫ്ലൈ ഓവർ പ്രവർത്തനം തുടങ്ങി. ടൂ വീലർ രംഗത്തെ പ്രഗത്ഭരായ ടി.വി.എസ് ഗ്രൂപ്പ് നിർമ്മിച്ചു നൽകിയതാണ് ഉപഹാരം – നേരത്തെ ഇവിടെ ഫ്ലൈ ഓവറു ണ്ടായിരുന്നെങ്കിലും കുത്തനെയുള്ള പടികളായിരുന്നുവെന്നത് ഭക്തർക്ക് അസൗകര്യം നേരിട്ടിരുന്നു. പലപ്പോഴും ആവശ്യം വരുന്ന വേളയിൽ രണ്ടെണ്ണം കൂട്ടിയിണക്കി വേണം ഉപയോഗിക്കാനെന്നതിനാൽ ജീവനക്കാർക്ക് നിഷ് പ്രയാസം പ്രവർത്തിപ്പിക്കാൻ സാധിച്ചിരുന്നില്ല. നിലവിലെ ഫ്ലൈ ഓവർ ചരിവോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഭക്തർക്ക് സൗകര്യ പൂർവ്വം കയറാനുമാകും. . ഉപയോഗം കഴിഞ്ഞാൽ റിമോട്ട് വഴി ഫ്ലൈ ഓവർ ചുരുക്കി വെയ്ക്കാം. പുറത്തു നിന്നുള്ള വരിയിലെ ഭക്തർക്ക് ഫ്ലൈ ഓവർ വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിക്കാം. ഇതിൽ കയറാനാകാത്തവർക്ക് ദർശനത്തിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തജനക്കൾക്കായി നേരത്തെയും ടി.വി.സ് ഗ്രൂപ്പ് നിരവധി വഴിപാടുകൾ സമർപ്പിച്ചിട്ടുണ്ട്. ക്ഷേത്രം കൂത്തമ്പലം നവീകരിച്ചു നൽകിയതിനു പിന്നാലെ യുനെസ്ക്കോ പുരസ്കാരം തേടിയെത്തിയിരുന്നു. പുതുതായി നിർമ്മിച്ച വാഹനങ്ങൾ നിരത്തിലിറങ്ങും മുമ്പെ കമ്പനി ആദ്യ ബൈക്ക് ഗുരുവായൂരിൽ സമർപ്പിക്കാറുണ്ട് .ദേവസ്വം മന്ത്രി കെ. മുരളീധരനാണ് നിർമ്മിതിയുടെ സമർപ്പണം നിർവ്വഹിച്ചത്.

ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അദ്ധ്യക്ഷനായി. ചടങ്ങിൽ ക്ഷേത്രം തന്ത്രി പി.സി. .ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം.യു ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ, ഡി.എ.എം രാധ, മരാമത്ത് ചീഫ് എൻജിനീയർ എം വി രാജൻ ,എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ, ടി വി എസ് ഗ്രൂപ്പ് സി ഇ ഒ. കെ.എൻ രാധാകൃഷ്ണൻ , സീനിയർ വൈസ് പ്രസി.ഡൻ്റ് സേതുരാമൻ, പ്രോജക്ട് എൻജിനീയർ ഗണേഷ് എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *