യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതികള്‍ എറണാകുളം സൈബര്‍ പൊലീസ് കളമശ്ശേരി പൊലീസിന് കൈമാറി. ഡിസിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കളമശ്ശേരി പൊലീസിന് കൈമാറിയത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രദര്‍ശനം , ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൊപ്പി എന്ന നിഹാദിനെതിരെ പരാതി നല്‍കിയിരുന്നത്.റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കും. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഒരു അഭിഭാഷകന്റെ പരാതിയിലായിരുന്നു കേസെടുക്കാന്‍ നിര്‍ദ്ദേശം. നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷിച്ച് നടപടിയെടുക്കും എന്ന് ചെന്നിത്തല പറഞ്ഞിരുന്നു.