അർണബ് അതിതീവ്രമായി; ജാഗ്രതയിൽ ആന്ധ്രാപ്രദേശും ഒഡിഷയും, എൺപത്തി ഒമ്പതിനായിരം പേരെ ഒഴിപ്പിച്ചു

ബെം​ഗളൂരു: ആന്ധ്രാപ്രദേശിനെയും ഒഡിഷയെയും ഭീതിയിലാഴ്ത്തി 'അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങി.കാറ്റ് ശക്തി പ്രാപിച്ച് തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമായി. ഒഡിഷയിൽ മഴ കനത്തു. ആന്ധ്രയിലെ കാക്കിനടയിൽ നിന്ന് എൺപത്തി ഒമ്പതിനായിരം പേരെ ഒഴിപ്പിച്ചു. കാറ്റ് നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുന്നേ കര തൊടുമെന്നാണ് പ്രവചനം.

ആന്ധ്രാതീരത്ത് നിന്ന് വെറും 300 കിലോമീറ്റർ മാത്രം അകലെയാണ് അർണബിന്റെ സ്ഥാനം. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് ഇത് നിലവിൽ തീരത്തേക്ക് നീങ്ങുന്നത്. നാളെ 12 മണിക്ക് മുന്നേ തൊടുമ്പോൾ കാറ്റിന് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റ‌ർ വരെ വേഗത ഉണ്ടാകുമെന്നാണ് പ്രവചനം. കാറ്റ് തീരത്തോട് അടുക്കെ ആന്ധ്രയിൽ കടൽ പ്രക്ഷുബ്ധമായി. അതിശക്തമായ കാറ്റാണ് വിശാഖപട്ടണത്ത് വീശി അടിക്കുന്നത്

ബാപ്പട്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള യാനത്തിന് സമീപം കാറ്റ് തീരം കടക്കുമ്പോൾ മണിക്കൂറിൽ 115-125 കിലോമീറ്റർ വേഗതയിലും, ചിലപ്പോൾ 140 കിലോമീറ്റർ വേഗതയിലുമുള്ള കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇതിന്റെ പ്രഭാവം ആന്ധ്രാപ്രദേശ്, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശങ്ങളും മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *