ആലപ്പുഴ: 12 കിലോ കഞ്ചാവുമായി യൂത്തുകോൺഗ്രസ് നേതാവടക്കം എട്ടുപേർ പിടിയിൽ. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മക്കേക്കടവ് ഭാഗത്തുനിന്നാണ് ഇവർ പിടിയിലായത്.
മണപ്പുറം ദാറുൽ സലാം വീട്ടിൽ അലി ജുവാഹർ (24), മണപ്പുറം വട്ടത്തറ വീട്ടിൽ അലൻ വർഗീസ് (24), മണപ്പുറം അരുൺ നിവാസിൽ അരുൺ കുമാർ (30), പാണാവള്ളി തെക്കേ പള്ളിപ്പറമ്പിൽ ജിതിൻ (23) ,പൂച്ചാക്കൽ തെക്കേ കുനം ചേരിയിൽ സലാഹുദീൻ അയൂബി (24),മണപ്പുറം നികർത്തിൽ കൃഷ്ണകുമാർ (23), പൂച്ചാക്കൽ തസ്നി മൻസിലിൽ മുഹമ്മദ് അസ്ലം(23),മണപ്പുറം വേലം വെളി വീട്ടിൽ ഷെമീർ (38) എന്നിവരാണ് പിടിയിലായത്. ഇതിൽ ഷെമീറാണ് യൂത്തുകോൺഗ്രസ് പ്രവർത്തകൻ.
വില്പനയ്ക്കായി കഞ്ചാവ് വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് ഇവർ പിടിയിലായത്. ഷെമീർ നിലവിൽ സംഘടനയുടെ ഭാരവാഹി അല്ലെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. നേരത്തേ ഇയാൾ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു എന്നും മൂന്നുവർഷം മുമ്പാണ് ഇയാൾ കോൺഗ്രസിൽ ചേർന്നതെന്നും അവർ പറഞ്ഞു.