ആർലേക്കർ നാളെ പടിയിറങ്ങും; കേരള ഗവർണറായി ഓം പ്രകാശ് മാഥുറിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ വെള്ളിയാഴ്ച (ഒക്ടോബർ 23)​ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12നും 12.30നും ഇടയിൽ ലോക് ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്നാട് ഗവർണറായി നിയോഗിക്കപ്പെട്ടതിനെത്തുടർന്നാണ് മാഥുർ കേരളത്തിന്റെ 29-ാമത് ഗവർണറാകുന്നത്.

രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദൽ ഗ്രാമത്തിലാണ് മാഥുർ ജനിച്ചത്.ഇതിനുമുമ്പ് അദ്ദേഹം സിക്കിം ഗവർണറായിരുന്നു. രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ അദ്ദേഹം ആർഎസ്എസ് പ്രചാരകനായാണ് പൊതുജീവിതത്തിൽ പ്രവേശിച്ചത്. ബിജെപിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *