എല്‍എല്‍ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം ; വരുന്ന അധ്യയന വര്‍ഷം മുതല്‍ മാറ്റം

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വിദ്യാര്‍ഥികളുടെ ആവശ്യവും മാതൃഭാഷാ നയവും മുന്‍നിര്‍ത്തിയാണ് തീരുമാനം. എല്‍എല്‍ബി പ്രവേശന പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ക്കൂടി ലഭ്യമാക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നിര്‍ണായക തീരുമാനം. മലയാളം ഐക്യ വേദി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *