കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ മൗനം; കടബാധ്യത തിരിച്ചടയ്ക്കുന്നതിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി വഴിയുള്ള കടബാധ്യതയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയും സംബന്ധിച്ച് എൽഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബി വഴി വലിയ തോതിൽ കടമെടുത്തത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചെന്നും കടങ്ങൾ തിരിച്ചടയ്ക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ സർക്കാർ 49,788 കോടി രൂപ കടമെടുത്തെന്നും കിഫ്ബിയും പെൻഷൻ ഫണ്ടും ഉൾപ്പെടെയുള്ള ബാധ്യതകൾ കാരണം വലിയ കടം തിരിച്ചടയ്ക്കാൻ ബാക്കിയുണ്ടെന്നും സതീശൻ പറഞ്ഞു. കിഫ്ബി ഉയർന്ന പലിശയ്ക്കാണ് വായ്പയെടുത്തതെന്നും സർക്കാർ ഗ്യാരണ്ടി നൽകേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്യങ്ങൾക്കായി കോടികൾ ചെലവഴിച്ചതിനെയും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികളെയും അദ്ദേഹം വിമർശിച്ചു.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയ ഉദ്യോഗാർഥികളുടെ വിഷയത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചു. സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം യുഡിഎഫ് സർക്കാരിന് നടപ്പാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപക-വിദ്യാർഥി അനുപാതം ഒറ്റയടിക്ക് കുറയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *