തിരുവനന്തപുരം: കരിമഠം കോളനിയിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് കുത്തേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികളായ പ്രശാന്ത മണ്ഡൽ, മനോജ് മണ്ഡൽ, ലാൽമോഹൻ മണ്ഡൽ എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ പ്രശാന്തയുടെയും മനോജിന്റെയും നിലയാണ് ഗുരുതരമായി തുടരുന്നത്.
കരിമഠം കോളനി സ്വദേശി ഇർഷാദാണ് ഇവരെ ആക്രമിച്ചതെന്നാണ് വിവരം. ഇയാൾക്കായി അന്വേഷണം തുടരുകയാണ്. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.