തിരുവനന്തപുരം: അനിശ്ചിതത്വം നീളുന്ന എല്‍.പി.എസ്.ടി അധ്യാപക സമരത്തില്‍ ഇന്നത്തെ തീരുമാനം നിര്‍ണ്ണായകം. ഒത്തുതീര്‍പ്പ് ഫോര്‍മുല അവതരിപ്പിച്ചിരിക്കുന്നത വിദ്യാഭ്യാസ വകുപ്പ് ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നാണ് സൂചനകള്‍. വി.ഡി.സതീശന് സര്‍ക്കാര്‍ ആറുമാസം പൂര്‍ത്തിയാകുന്ന ദിവസം തന്നെ സമരം തീര്‍ക്കാനായാല്‍ സര്‍ക്കാരിനും അത് നേട്ടമാകും.
മാപ്പുകൾ കാണുക
സവിശേഷമായ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായാണ് സര്‍ക്കാര്‍ എത്തുന്നത്. ഇത് സമരക്കാര്‍ക്കും സ്വീകാര്യമായാല്‍ ഇന്ന് സമരത്തിന് അവസാനമാകും. തസ്തികകള്‍ നഷ്ടപ്പെടുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രം അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:30 എന്നതില്‍ നിന്ന് 1:25 ആയി പുനഃക്രമീകരിക്കാന്‍ വകുപ്പ് ശുപാര്‍ശ ചെയ്യുന്നു. 150-ല്‍ അധികം കുട്ടികളുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ പ്രധാനാധ്യാപകരെ ക്ലാസ് ചുമതലകളില്‍ നിന്ന് ഒഴിവാക്കി പകരം അവിടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അദ്ധ്യാപകര്‍ക്ക് ജോലി നല്‍കാനും ധാരണയായിട്ടുണ്ട്.
ഈ സമവായ ഫോര്‍മുല വിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ ധനവകുപ്പിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി കൂടി പച്ചക്കൊടി കാട്ടിയാല്‍ ഉടന്‍ തന്നെ സമരസമിതി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഈ നിര്‍ദേശങ്ങള്‍ ഔദ്യോഗികമായി അറിയിക്കാനാണ് നീക്കം. ഈ രണ്ട് നിര്‍ദേശങ്ങളും നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാരിന് ഏകദേശം 50 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് വരുന്നത്.
മുഴുവന്‍ സ്ഥാപനങ്ങളിലും ഒരേപോലെ ഇളവുകള്‍ അനുവദിക്കുന്നതിന് പകരം, പ്രതിസന്ധി രൂക്ഷമായ ഇടങ്ങളില്‍ മാത്രം ലക്ഷ്യമിട്ടുള്ള സമവായ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ സമരം സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. ഈ ഇളവുകള്‍ എല്ലാ സ്കൂളുകളിലേക്കും എയ്ഡഡ് മേഖലയിലേക്കും കൂടി വ്യാപിപ്പിക്കണമെന്ന് സമരസമിതി ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇന്നത്തെ ചര്‍ച്ചകളും മുഖ്യമന്ത്രിയുടെ നിലപാടും സമരത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ അതിനിര്‍ണായകമാകും.
സര്‍ക്കാര്‍ സമരക്കാര്‍ ഉന്നയിച്ച അഞ്ച് ഡിമാന്റുകളില്‍ നാലും അംഗീകരിച്ചിരിക്കുകയാണ്. ഇനി അംഗീകരിക്കാനുള്ളത് വിദ്യാര്‍ത്ഥി – അദ്ധ്യാപക അനുപാതം മാത്രമാണ്. എല്‍പിഎസ്ടി സമരം ഇന്ന് 136 ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാരസമരങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ നയിക്കുന്നുണ്ട്. ജയകൃഷ്ണന്റെ സമരം എട്ടാം ദിവസവും വളര്മതിയുെട നിരാഹാരം 26 ാം ദിവസവുമാണ്. വളര്‍മതിയുടെ ആരോഗ്യനില വളരെ മോശമാണ്. സമവായ ഫോര്‍മുല സമരക്കാരും സര്‍ക്കാരും ഒരുപോലെ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കാനാകും.