കെഎസ്ഇബിക്ക് ആശ്വാസം; മാർച്ച് 30 വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി

തിരുവനന്തപുരം: അടുത്ത വർഷം മാർച്ച് 30 വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി. മൂന്ന് കമ്പനികളിൽനിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി. യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നൽകാം. രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് ഇത് നേരിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ഇന്ന് വൈകീട്ട് ചേരുന്ന കെഎസ്ഇബി ഡയറക്ടർ ബോർഡ് യോഗത്തിലാകും കരാർ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. യൂണിറ്റിന് പരമാവധി 10 രൂപ നൽകണമെന്ന റെഗുലേറ്ററി കമ്മിഷന്റെ നിബന്ധന അനുസരിച്ചായിരിക്കും കരാർ.

2027 ഏപ്രിലിൽ യൂണിറ്റിന് 13.89 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മിഷൻ തള്ളി.

Leave a Reply

Your email address will not be published. Required fields are marked *