ഗുജറാത്ത്: രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബനസ്‌കാന്തയിൽ 14,000 കോടി രൂപയുടെയും ഏകതാ നഗറിൽ 400 കോടിയിലധികം രൂപയുടെയും വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു.
സന്ദർശനത്തിന്റെ ആദ്യദിനം ബനസ്‌കാന്തയിലെ എംബ്രിയോ ട്രാൻസ്ഫർ ടെക്‌നോളജി–ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ET-IVF) ലബോറട്ടറിയും ഭാരത് ബോവിൻ ബ്രീഡിംഗ് ആൻഡ് റിസർച്ച് സെന്ററും (BBBRC) പ്രധാനമന്ത്രി സന്ദർശിച്ചു.
127 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഗവേഷണ കേന്ദ്രം കാൻക്രേജ് കന്നുകാലി വർഗത്തിന്റെ പ്രജനനവും ജനിതക പുരോഗതിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.