കേരള സര്‍വകലാശാലാ നിയമനത്തട്ടിപ്പ്‌; അനധികൃതമായി നിയമനം നേടിയവരും പ്രതികളാകും

തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്‌റ്റന്റ്‌ നിയമനത്തട്ടിപ്പ്‌ കേസില്‍ അനധികൃത നിയമനം നേടിയവരെയും പ്രതികളാക്കാന്‍ ൈക്രംബ്രാഞ്ച്‌. 2005ല്‍ നടന്ന അസിസ്‌റ്റന്റ്‌ പരീക്ഷ അട്ടിമറിച്ച്‌ സി.പി.എം. നേതാക്കളുടെ ബന്ധുക്കളെയും സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ അടുപ്പക്കാരെയു തിരുകിക്കയറ്റിയെന്നാണ്‌ ആരോപണം. 38 പേര്‍ അനധികൃതമായി നിയമനം നേടിയെന്നാണ്‌ ൈക്രംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇവരെക്കൂടി കേസില്‍ പ്രതി ചേര്‍ത്ത്‌ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന്‌ ൈക്രംബ്രാഞ്ച്‌ എസ്‌.പി: രവീന്ദ്രനാഥ്‌ പറഞ്ഞു. നിലവില്‍ അസിസ്‌റ്റന്റ്‌ രജിസ്ര്‌ടാര്‍ തസ്‌തികയില്‍ ജോലി ചെയ്യുന്നവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും. ഇവര്‍ക്കെതിരേ ചുമത്തേണ്ട കുറ്റങ്ങള്‍ സംബന്ധിച്ച്‌ നിയമോപദേശം തേടിയശേഷം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. അതേസമയം, മുന്‍ വൈസ്‌ ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള ഏഴ്‌ പേര്‍ക്കെതിരായ ആദ്യ കുറ്റപത്രം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു.

എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്‌ നേടിയവരെ അഭിമുഖത്തില്‍ കുറഞ്ഞ മാര്‍ക്ക്‌ നല്‍കി പിന്തള്ളുകയും കുറഞ്ഞ മാര്‍ക്ക്‌ നേടിയവര്‍ക്ക്‌ ഉയര്‍ന്ന അഭിമുഖ മാര്‍ക്ക്‌ നല്‍കി റാങ്ക്‌ പട്ടികയില്‍ മുന്നിലെത്തിക്കുകയും ചെയ്‌തതായാണ്‌ കണ്ടെത്തല്‍.

പരീക്ഷാ നടപടികള്‍ക്കായി തുടക്കത്തില്‍ സെലക്‌ഷന്‍ ബോര്‍ഡ്‌ രൂപീകരിച്ചിരുന്നില്ല. എഴുത്തുപരീക്ഷയുടെ ഫലം പുറത്തുവന്നശേഷം 2008ലാണ്‌ അഭിമുഖത്തിനായി ബോര്‍ഡ്‌ രൂപീകരിച്ചത്‌. 100 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയുടെ മാര്‍ക്ക്‌ 75 ആയി നിജപ്പെടുത്തി ശേഷിക്കുന്ന 25 മാര്‍ക്ക്‌ അഭിമുഖത്തിനായി മാറ്റി. ഈ മാറ്റമാണ്‌ അട്ടിമറിക്ക്‌ വഴിയൊരുക്കിയതെന്നാണ്‌ അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

34,000 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്ത പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്‌. മൂല്യനിര്‍ണയത്തിനു ലഭിച്ച ഫലം സി.ഡിയിലാക്കി പ്രോ വൈസ്‌ ചാന്‍സലറുടെ കൈവശം നല്‍കിയെന്നും ലാപേ്‌ടാപ്പില്‍ പട്ടിക തയാറാക്കിയശേഷം ലാപേ്‌ടാപ്പും ഉത്തരക്കടലാസുകളും നശിപ്പിച്ചെന്നുമാണ്‌ അന്വേഷണത്തിലെ കണ്ടെത്തല്‍. അഭിമുഖത്തില്‍ പങ്കെടുക്കാത്ത അംഗങ്ങളുടെ പേരില്‍പോലും ഉദ്യോഗാര്‍ഥികള്‍ക്ക്‌ മാര്‍ക്ക്‌ നല്‍കിയതായും ആരോപണമുണ്ട്‌.

മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. എം.കെ. രാമചന്ദ്രന്‍ നായര്‍, മുന്‍ പ്രോ വൈസ്‌ ചാന്‍സലര്‍ ഡോ. വി. ജയപ്രകാശ്‌, മുന്‍ രജിസ്‌ട്രാര്‍ കെ.എ. ഹാഷിം, മുന്‍ സിന്‍ഡിക്കേറ്റ്‌ അംഗങ്ങളായ എ.എ. റഷീദ്‌, എം.പി. റസ്സല്‍, കെ.എ. ആന്‍ഡ്രൂ എന്നിവരാണ്‌ കേസിലെ പ്രധാന പ്രതികള്‍. മറ്റൊരു സിന്‍ഡിക്കേറ്റ്‌ അംഗമായിരുന്ന ബി.എസ്‌. രാജീവ്‌ മരിച്ചിരുന്നു.

ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍, ഔദ്യോഗിക രേഖകള്‍ നശിപ്പിക്കല്‍, തെളിവ്‌ നശിപ്പിക്കല്‍, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്‌. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

2020ല്‍ കേസ്‌ അവസാനിപ്പിക്കാന്‍ ൈക്രംബ്രാഞ്ച്‌ തീരുമാനിച്ചിരുന്നെങ്കിലും കോടതിയില്‍ പരാതി എത്തിയതിനെത്തുടര്‍ന്ന്‌ 2022ല്‍ പുനരന്വേഷണത്തിന്‌ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ നിയമനത്തിലെ വ്യാപകമായ ക്രമക്കേടുകള്‍ പുറത്തുവന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *