കൊൽക്കത്ത ദുർഗാപൂജാ ദുരന്തം; മരണം 19 ആയി, 10 പേർ അറസ്റ്റിൽ

കൊൽക്കത്ത: ദുർഗാപൂജാ ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിലെ ശാരദാ പാർക്കിലുണ്ടായ ദുരന്തത്തിൽ മരണം 19 ആയി. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റ 35 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് ദുർഗാപൂജാ ആഘോഷങ്ങളുടെ സംഘാടകർ ഉൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *