കോട്ടയം: കോട്ടയത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കോട്ടയം മണിമലയിലാണ് സംഭവം. റാന്നി, മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. ഇളയ മകന്‍ സച്ചു സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സച്ചു കുറ്റം സമ്മതിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സന്തോഷ് സ്ഥിരമായി മദ്യപിക്കുന്നയാളായിരുന്നു. മദ്യപിച്ചെത്തിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.