വിജിലന്‍സ് എഫ്‌ഐആറിനെതിരേ പിണറായിയും ഹൈക്കോടതിയിലേക്ക് ; ഹര്‍ജി സിംഗിള്‍ബഞ്ച് വിധിക്കെതിരേ

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനും ഹൈക്കോടതിയിലേക്ക്. ഇ.ഡി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ ഇടണമെന്ന ഹൈക്കോടതി സിംസിള്‍ബഞ്ച് ഉത്തരവിനെതിരേയാണ് പിണറായിയും നിയമനടപടിയുമായി പോകുന്നത്. സംഗിള്‍ബഞ്ച് വിധിക്കും കേസില്‍ കോടതി നടത്തിയ പരാമര്‍ശത്തിനും എതിരേ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കും.

കേസില്‍ ഇന്ന് രാവിലെ വിജിലന്‍സ് എഫ്.ഐ.ആര്‍. ഇട്ട് കേസെടുത്തിരിക്കുകയാണ്. വിജിലന്‍സ് കേസെടുത്തിരിക്കുന്ന മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. പിണറായി,വീണ, റിയാസിന്റെ സുഹൃത്തുക്കള്‍ എല്ലാം ഹര്‍ജി നല്‍കും. നാലുറിട്ടുഹര്‍ജി നല്‍കാനാണ് നീക്കം. ഇതില്‍ ആദ്യ ത്തേത് പിണറായിയും പിന്നീട്, വീണയും, നിഖിലും റിയാസും റിയാസിന്റെ മറ്റ് സുഹൃത്തുക്കളും നാലു റിട്ട് ഹര്‍ജി നല്‍കുക. ഇത് കോടതി അനുമതി നല്‍കി യാല്‍ സുപ്രീംകോടതിയിലെ അഭിഭാഷകരെ എത്തിക്കാനാകും. അതേസമയം ഇത് അനുവദിക്കാനുള്ള സാധ്യത കുറവാണെന്നാണ് അഭിഭാഷകര്‍ പറയുന്നത്.

അങ്ങിനെ വന്നാല്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തും. കേസില്‍ നേരിട്ട് എഫ്‌ഐആര്‍ ഇടാമെന്ന ഹൈക്കോടതി സിംഗിള്‍ബഞ്ച് നിര്‍ദേശം ചോദ്യം ചെയ്യും. അതേസമയം ഇതിനകം രണ്ടുകേസുകളിലാണ് വിജിലന്‍സ് എടുത്തിരിക്കുന്നത്. പിണറായി ഒന്നാംപ്രതിയും വീണ രണ്ടാംപ്രതിയുമായ മാസപ്പടിക്കേസ്. ഇതില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. രണ്ടാമത്തെ കേസില്‍ കള്ളപ്പണ ഇടപാടു മായി ബന്ധപ്പെട്ട് റിയാസ് ഒന്നാംപ്രതിയും വീണ രണ്ടാം പ്രതിയും റിയാസിന്റെ സുഹൃത്തുക്കള്‍ എന്നിവരെയും പ്രതികളാക്കിയാണ് കേസ് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *