കോഴിക്കോട് കാറിനുളളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: മുക്കത്ത് നിര്‍ത്തിയിട്ട കാറിനുളളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷ് ( 42) ആണ് മരിച്ചത്.

റോഡരികില്‍ ഏറെ നേരമായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അനീഷിനെ ഉളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനീഷിന് അപസ്മാരം ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവസമയത്ത് കാറില്‍ അനീഷ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മരണത്തില്‍ പ്രാഥമികമായി അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *