ഗ്യാനേഷ് കുമാറിനെതിരായ കരാറുകാരൻ സാജന്റെ വെളിപ്പെടുത്തൽ; അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ അനുമതി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരായ അന്വേഷണത്തിന് അനുമതി നൽകി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. കരാറുകാരൻ സാജന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയതോടെ കേസിൽ തുടരന്വേഷണം നടക്കുമെന്ന് ഉറപ്പായി. ആത്മഹത്യ ചെയ്‌ത ലീ സി ബിന്നിനോട് പിഡബ്ല്യുഡി സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ രണ്ട് കോടി രൂപ കൈക്കൂലി ചോദിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. ലീ പ്രൊജക്‌ട്‌ മാനേജറായി പ്രവർത്തിച്ച പതിബെൽ കമ്പനിയിലെ ഉപകരാറുകാരനായിരുന്നു സാജൻ.

'പതിബെൻ കമ്പനിയിൽ നിന്ന് ഞാൻ മെറ്റീരിയൽ സപ്ലെയുടെ കരാർ എടുത്തിരുന്നു. കെഎസ്ടിപി കരാർ ഏറ്റെടുത്തിരുന്ന പതിബെലിന് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ബില്ലുകൾ മാറി കൊടുത്തില്ല. കടുത്ത മനോവിഷമത്തിലായിരുന്നു ലീ സീ ബിൻ. ബില്ല് മാറുന്നതിന് ഗ്യാനേഷ് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇക്കാര്യം ലീ തന്നെയാണ് എന്നോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *