ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം,​ പൂജാ അവധിക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ

തിരുവനന്തപുരം : പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകളോടിക്കും. തിരുവനന്തപുരം നോർത്ത് – മംഗളുരു ജംഗ്‌ഷൻ സ്പെഷ്യൽ (06155)​ 20ന് രാത്രി 7. 40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9ന് മംഗളുരു ജംഗ്ഷനിൽ എത്തും. മടക്ക ട്രെയിൻ (06156)​ 21ന് രാവിലെ 10.15ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. ആലപ്പുഴ വഴിയാണ് സർവീസ്. രണ്ട് സെക്കൻഡ് എസി,​ മൂന്ന് തേഡ് എ.സി,​ മൂന്ന് തേഡ് എ.സി ഇക്കോണി,​ സ്ലീപ്പർ -6,​ ജനറൽ 4 എന്നിങ്ങനെയാണ് ട്രെയിനിലെ കോച്ചുകൾ.

തിരുവനന്തപുരം നോർത്ത് – ചെന്നൈ താംബരം സ്പെഷ്യൽ 20ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. മടക്ക ട്രെയിൻ (06163)​ 21ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5ന് തിരുവനന്തപുരം നോർത്തിൽ എത്തും. നാഗർകോവിൽ,​ മധുര,​ വില്ലുപുരം വഴിയാണ് സർവീസ്,​ കോച്ചുകൾ : തേഡ് എ.സി: 16, സ്ലീപ്പർ -2,​ ജനറൽ-1. ട്രെയിനുകളിൽ റിസർവേഷൻ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *