ടോക്കിയോ: നിർമ്മിത ബുദ്ധി (എഐ) ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളുടെ തരംഗത്തിൽ പതറി ജപ്പാൻ. സൈബർ ആക്രമണത്തിൽ രാജ്യത്തെ ഡസൻ കണക്കിന് കമ്പനികളുടെ വിവരങ്ങൾ ചോർന്നു. സർക്കാരിന്റെ ഊർജ്ജ മന്ത്രാലയ വെബ്സൈറ്റും ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ്ഫോമും ആക്രമിക്കപ്പെട്ട ഏറ്റവും പുതിയ ലക്ഷ്യങ്ങളിൽ പെടുന്നു എന്ന് പറയുമ്പോൾ ആക്രമണത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ സാധിക്കും.
ജാപ്പനീസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിൽ ചൈനയിൽ വികസിപ്പിച്ച 'ആർടെക്സ്' എന്ന എഐ ടൂളിന്റെ സാന്നിധ്യം ജിഎംഒ സൈബർ സെക്യൂരിറ്റി കണ്ടെത്തി. ഹാക്കർമാർ ചൂഷണം ചെയ്യുന്നതിന് മുമ്പ് സിസ്റ്റങ്ങളിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തുന്നതിനായി നിർമ്മിച്ചതായിരുന്നു ഈ ടൂൾ. ഈ ഭീഷണി ജപ്പാനിൽ മാത്രം ഒതുങ്ങുന്നതല്ല. സാമ്പത്തിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ആർടെക്സ് ആണെന്ന് ദക്ഷിണ കൊറിയൻ അധികൃതരും വ്യക്തമാക്കി. കുറഞ്ഞത് ഏഴ് സാമ്പത്തിക കമ്പനികളെ ബാധിക്കുകയും ഏകദേശം 68,000 ആളുകളുടെ വ്യക്തിഗത വിവരങ്ങൾ മോഷണം പോകുകയും ചെയ്തിട്ടുണ്ട്.
സർക്കാർ ശൃംഖലയിലെ വീഴ്ചകൾ കണ്ടെത്താനും അവയിലേക്ക് കടന്നുകയറാനും ഹാക്കർമാർ എഐ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ, വിവിധ മേഖലകളിലെ ഡസൻ കണക്കിന് കമ്പനികൾ വിവരച്ചോർച്ചയ്ക്കും അനധികൃത പ്രവേശനത്തിനും ഇരയായിക്കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ ഊർജ്ജ മന്ത്രാലയ വെബ്സൈറ്റും വിദേശനാണ്യ വിനിമയ പ്ലാറ്റ്ഫോമുമാണ് അടുത്തിടെ ആക്രമിക്കപ്പെട്ടത്. എഐ ടൂളുകളുടെ ഉപയോഗം കാരണം സൈബർ കുറ്റകൃത്യങ്ങൾ കൂടുതൽ വേഗതയുള്ളതും ചെലവുകുറഞ്ഞതും എളുപ്പത്തിൽ നടപ്പാക്കാവുന്നതുമായി മാറുന്നു എന്ന ആശങ്ക ഇത് വർദ്ധിപ്പിക്കുന്നു.
സാമ്പത്തികം, റീട്ടെയിൽ, ഗതാഗതം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ബിസിനസുകൾ സുരക്ഷാ ലംഘനങ്ങൾ നേരിട്ടതായി അറിയിച്ചതോടെ ജപ്പാന്റെ കോർപ്പറേറ്റ്-ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകൾ കടുത്ത നിരീക്ഷണത്തിലാണ്. ജാപ്പനീസ് കമ്പനികൾക്കെതിരെ നടന്ന ആക്രമണങ്ങളിൽ ചൈന വികസിപ്പിച്ച 'ആർടെക്സ്' എന്ന എഐ ടൂൾ ഉപയോഗിച്ചതായി ജാപ്പനീസ് സൈബർ സെക്യൂരിറ്റി വിദഗ്ധർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
എഐ നിയന്ത്രിത ആക്രമണങ്ങൾ നടത്തുന്ന ആറ് ഇന്റർനെറ്റ് സെർവറുകൾ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികം, ഇ-കോമേഴ്സ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ടാണ് ഈ സെർവറുകൾ ക്രമീകരിച്ചിരുന്നത്. കൂടുതൽ ആക്രമണങ്ങൾ തടയുന്നതിനായി ഈ വിവരങ്ങൾ നിയമപാലകർക്ക് കൈമാറിയതായി കമ്പനി വ്യക്തമാക്കി. ഒക്ടോബർ 20 വരെയുള്ള കണക്കനുസരിച്ച് ജപ്പാനിൽ 723 സൈബർ സെക്യൂരിറ്റി സംഭവങ്ങൾ രേഖപ്പെടുത്തിയതായി ഒക്ടോബർ 26-ന് പുറത്തുവന്ന റിപ്പോർട്ട് പറയുന്നു. ഇത് 2024, 2025 വർഷങ്ങളിലെ ആകെ കണക്കുകളേക്കാൾ കൂടുതലാണ്.
ഈ ഭീഷണി ജപ്പാനിൽ മാത്രം ഒതുങ്ങുന്നതല്ല. സാമ്പത്തിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ആർടെക്സ് ആണെന്ന് ദക്ഷിണ കൊറിയൻ അധികൃതരും വ്യക്തമാക്കി. കുറഞ്ഞത് ഏഴ് സാമ്പത്തിക കമ്പനികളെ ബാധിക്കുകയും ഏകദേശം 68,000 ആളുകളുടെ വ്യക്തിഗത വിവരങ്ങൾ മോഷണം പോകുകയും ചെയ്തിട്ടുണ്ട്.
ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനുള്ള അടിയന്തര നടപടികൾക്ക് രൂപം നൽകുകയാണ്. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്ന ജപ്പാന്റെ ആക്റ്റീവ് സൈബർ ഡിഫൻസ് ഫ്രെയിംവർക്ക്, ചില പ്രത്യേക സാഹചര്യങ്ങളിൽ ഹാനികരമായ സെർവറുകൾക്കെതിരെ മുൻകൂർ നടപടിയെടുക്കാൻ അധികാരികൾക്ക് അനുമതി നൽകുന്നുണ്ട്.