തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞത്. ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,515 രൂപയാണ്. ഒരു പവന്റെ വില 1,08,120 രൂപയും. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യാന്തര വിപണയിലെ വിലയിടിവാണ് കേരളത്തിലും പ്രതഫലിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 2920 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും ഇടിഞ്ഞു.
അമേരിക്കയിൽ വീണ്ടും പലിശനിരക്ക് ഉയർത്തുമെന്ന ആശങ്കകൾ ശക്തമാക്കുന്ന തരത്തിലുള്ള കണക്കുകൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സ്വർണവില ഇടിഞ്ഞുതാന്നത്. ഇന്നലെ, ഔൺസിന് 4106 ഡോളറെന്ന നിലയിലാണ് സ്വർണവ്യാപാരം ക്ലോസ് ചെയ്തത്. എന്നാൽ, ഒക്ടോബറിൽ പലിശനിരക്കിൽ വർദ്ധനവുണ്ടാകില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ താഴേക്കിറങ്ങിയ സ്വർണവില വീണ്ടും കുതിച്ചുയർന്നേക്കുമെന്നാണ് കരുതുന്നത്. ഔൺസിന് 4161 ഡോളർവരെ ഉയർന്ന സ്വർണവില നിലവിൽ 4145 ഡോളറെന്ന നിലയിലാണ്.
യുഎസിലെ അടിസ്ഥാന പലിശനിരക്കിനെ അടിസ്ഥാനമാക്കിയാണ് സ്വർണവിലയിലെ ചാഞ്ചാട്ടം. പലിശനിരക്ക് ഉയർന്നാൽ സ്വർണവില ഇടിഞ്ഞുതാഴും. പലിശനിരക്ക് താഴേക്കുപോയാൽ സ്വർണവില ഇനിയും ഉയർന്നേക്കും. എന്നാൽ, പലിശനിരക്കിൽ എന്തുമാറ്റമാകുമെന്ന് കൃത്യമായി വിലയിരുത്തുന്നതിൽ സാമ്പത്തിക വിദഗ്ദ്ധരും ആശയക്കുഴപ്പത്തിലാണ്.