ദീപാവലി ആഘോഷത്തിനിടെ ദുരന്തം; വീട്ടിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് 10 വയസുകാരന് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതര പരുക്ക്

തമിഴ്നാട്: ദീപാവലി ആഘോഷങ്ങൾക്കിടെ തമിഴ്നാട്ടിൽ വൻ ദുരന്തം. വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ച് പത്തുവയസുകാരൻ മരിച്ചു. വില്ലുപുരം വീരചോഴപുരം സ്വദേശി ബദ്രിനാഥാണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കളായ മൂർത്തിക്കും ശരണ്യയ്ക്കും ഗുരുതരമായി പരുക്കേറ്റു.

ദീപാവലി ആഘോഷത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ കുടുംബത്തിന് വലിയ ദുരന്തമാണ് നേരിടേണ്ടിവന്നത്.

അതേസമയം, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം അപകടങ്ങൾ തുടരുകയാണ്. ഇന്ന് രാവിലെ ഏഴുമണിവരെയുള്ള കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 1,387 പേർക്കാണ് വിവിധ അപകടങ്ങളിൽ പരുക്കേറ്റത്.

തമിഴ്നാട് എമർജൻസി മാനേജ്മെന്റ് സർവീസാണ് അപകടങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *