പോപ്‌കോണിൽ ഉപ്പുകുറഞ്ഞതിനെച്ചൊല്ലി തർക്കം; കോഴിക്കോട് ബീച്ചിൽ കൂട്ടത്തല്ല്, പൊലീസുകാർക്കും മർദനം

കോഴിക്കോട്: പോപ്‌കോണിൽ ഉപ്പുകുറവാണെന്ന് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം കോഴിക്കോട് ബീച്ചിൽ കൂട്ടത്തല്ലിൽ കലാശിച്ചു. പോപ്‌കോൺ വാങ്ങാനെത്തിയവരും പെട്ടിക്കടയിലെ തൊഴിലാളികളും തമ്മിലാണ് സംഘർഷമുണ്ടായത്. തർക്കം പരിഹരിക്കാനെത്തിയ പൊലീസുകാർക്കുനേരെയും ആക്രമണമുണ്ടായി.

സിവിൽ പൊലീസ് ഓഫീസർമാരായ കെ. യദു, വിശാഖ് എന്നിവർക്കാണ് ആക്രമണമേറ്റത്. പെട്ടിക്കട തൊഴിലാളിയായ ഇർഫാൻ പൊലീസുകാരുടെ കോളറിൽ പിടിക്കുകയും കൈകൾ പിടിച്ച് തിരിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിനുപിന്നാലെ ഇർഫാൻ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *