പ്ലസ് വൺ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 23കാരനെ പൊലീസ് വെടിവച്ചുകൊന്നു

കൊൽക്കത്ത: പ്ലസ് വൺ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 23കാരനെ പൊലീസ് വെടിവച്ചുകൊന്നു. പശ്ചിമ ബംഗാളിലെ ബോംഗോൺ മേഖലയിലാണ് സംഭവം നടന്നത്. പ്രഹ്ലാദ് ദാസാണ് കൊല്ലപ്പെട്ടത്.

പ്രതിയെ ഇന്ന് പുലർച്ചെ ഗൈഘട്ടയിലുള്ള സ്ഥലത്തെത്തിച്ച് മൊഴിയെടുക്കുന്നതിനിടെ സംഭവം നടന്നത്. ഇയാൾ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് പ്രതിയെ വെടിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *