ബാങ്കുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം; ആവശ്യം പരിശോധിക്കാന്‍ ഉന്നതസമിതി

ന്യൂഡല്‍ഹി: ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കി കുറക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. ബാങ്ക് മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരുടെ യൂണിയന്‍ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളായിരിക്കും.

ബാങ്ക് യൂണിയനുകള്‍ അഞ്ചുദിവസത്തെ ബാങ്കിങ് പ്രവര്‍ത്തി ദിവസങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യവുമായി തുടര്‍ച്ചയായി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ സമിതി രൂപീകരിച്ചത്. പദ്ധതി നടപ്പായാല്‍ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചകളും അവധിയായിരിക്കും.

ഉന്നതസമിതി രൂപീകരിക്കുമെന്നുളള ഉറപ്പിന്മേലാണ് കഴിഞ്ഞ ദിവസം ബാങ്ക് യൂണിയനുകള്‍ പണിമുടക്കില്‍ നിന്ന് പിന്നമാറിയത്.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇളയുമായ രജനീഷ് കര്‍ണാടകാണ് ഉന്നതലസമിതിയുടെ ചെയര്‍മാന്‍.

Leave a Reply

Your email address will not be published. Required fields are marked *