‘ഭർത്താവിനോട് സ്‌നേഹം മാത്രം, സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം’; ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ നിലയിൽ

കൊല്ലം: ഇരവിപുരം ഭരണിക്കാവിൽ ഭർതൃവീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കൊല്ലം മാടൻനട സ്വദേശി അഫ്സലിന്റെ ഭാര്യ സായയെയാണ് (26) കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിനോട് സ്‌നേഹം മാത്രമേ ഉള്ളൂവെന്നും തന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയനിലയിലാണ് കണ്ടത്. വീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം നിലവിൽ എറണാകുളത്താണ് താമസം. വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ഇരവിപുരം പൊലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക.

ഹെൽപ്പ്ലൈൻ നമ്പരുകൾ-1056, 0471- 2552056)

Leave a Reply

Your email address will not be published. Required fields are marked *