ഉറക്കത്തിനിടയിൽ അപസ്‌മാരം; ടെലിവിഷൻ താരം അനുജ് മരണപ്പെട്ടു

മുംബയ്: ഉറക്കത്തിനിടയിൽ അപസ്മാരമുണ്ടായതിനെത്തുടർന്ന് ടെലിവിഷൻ നടൻ അനുജ് താക്കൂർ മരണപ്പെട്ടു. 33 വയസായിരുന്നു. ധൂം മച്ചാവോ ധൂം, ബന്ധൻ സാത്ത് ജൻമോം കാ, ബീന്ദ് ബനൂംഗ ഗോദി ചദൂംഗ, മഹിസാഗർ എന്നീ ടിവി പരമ്പരകളിലൂടെ ശ്രദ്ധേയനായിരുന്നു. ഒക്‌ടോബർ 27നാണ് മരണപ്പെട്ടത്. സൂഹൃത്തും കാസ്റ്റിംഗ് ഡയറക്‌ടറുമായ രൂപേഷ് സോനർ ആണ് മരണവാർത്ത സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.

എല്ലാദിവസവും രാവിലെ 4.30ന് ഉറക്കമുണരുന്നയാളാണ് അനുജ് എന്ന് രൂപേഷ് പറയുന്നു. തുടർന്ന് ജോഗിംഗ് ഉൾപ്പെടെയുള്ള വ്യായാമം ചെയ്യും. എന്നാൽ മരണദിവസം അനുജ് രാവിലെ ഉറക്കമുണരാത്തതിനെത്തുടർന്ന് അമ്മ മുറിയിലെത്തിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടതെന്നും രൂപേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *