മാസപ്പടിയിൽ ഇ‌ഡിയുടെ നിർണായക നീക്കം,​ പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്തു

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇരുവർക്കുമെതിരെ രണ്ട് ഇ.സി.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇ.ഡി നടപടി. മാസപ്പടി കേസിലും ഹവാല കേസിലും വെവ്വേറെ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തായിരിക്കും അന്വേഷണം. വിജിലൻസ് എഫ്.ഐ.ആർ എടുത്ത് അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായിക്ക് അനുമതി നൽകണോ എന്നതിലും ഹൈക്കോടതി നാളെ വിധി പറയും.

Leave a Reply

Your email address will not be published. Required fields are marked *