തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, പഴ്‌സനല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവര്‍ വിദേശയാത്രയുടെ വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ. 2016 മുതല്‍ ഔദ്യോഗികം, സ്വകാര്യം, ചികിത്സാര്‍ഥം എന്നീ ആവശ്യങ്ങള്‍ക്കായി അമേരിക്ക ഉള്‍പ്പെടെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന്റെ വിമാനക്കൂലിയായാണ് ഇത്രയും തുക കൈപ്പറ്റിയിരിക്കുന്നത്.
2016-21 കാലത്ത് പിണറായി വിജയനും സുനീഷും യുഎഇ, യുഎസ്, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളുടെ വിമാനക്കൂലിയായി 12,91,681 രൂപയും.
2018 ജൂലൈ 9 മുതല്‍ 17 വരെ പിണറായി വിജയന്‍ അമേരിക്കയിലും 2024 മേയ് 6 മുതല്‍ 12 വരെ ഇന്തോനീഷ്യയിലും 12 മുതല്‍ 18 വരെ സിംഗപ്പുരിലും 19 മുതല്‍ 21 വരെ യുഎഇയിലും സ്വകാര്യസന്ദര്‍ശനം നടത്തിയിട്ടുണ്ട്. യുഎഇ ബഹ്‌റൈന്‍, നെതര്‍ലന്‍ഡ്‌സ്, സ്വറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ, നോര്‍വെ,ക്യൂബ, സൗദി, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയത്.