മൂവാറ്റുപുഴ : എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഇടുക്കി രാജാക്കാട് ആനപ്പാറ ഇടയാട്ടിൽ ഇടുക്കി രാജാക്കാട് ആനപ്പാറ ഇടയാട്ടിൽ വീട്ടിൽ ഏഞ്ചൽ ഏലിയാസ് (30), ജെയ്സൺ ഫ്രാൻസിസ് (42) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21ന് മൂവാറ്റുപുഴ റാക്കാട് ഭാഗത്തുനിന്ന് 32 ഗ്രാം എംഡിഎംഎ യുമായി മിനിമോൾ, ബഷീർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.ഏഞ്ചൽ ലഹരിമരുന്ന്, കവർച്ച കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പോക്സോ, കവർച്ച, അടിപിടി കേസുകളിലെ പ്രതിയാണ് ജെയ്സൺ. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ