റാസല്‍ഖൈമയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 11 പേര്‍ മരിച്ചു

ദുബായ് : യു.എ.ഇയിലെ വടക്കന്‍ എമിറേറ്റായ റാസല്‍ഖൈമയില്‍ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വന്‍ അപകടത്തില്‍ 11 പേര്‍ മരിച്ചതായി ആദ്യന്തര മന്ത്രാലയം അറിയിച്ചു. റാസല്‍ഖൈമയിലെ അല്‍ വതന്‍ റോഡിലാണ് അപകടമുണ്ടായത്.

വിവരം ലഭിച്ച ഉടന്‍ തന്നെ പ്രത്യേക സംഘങ്ങള്‍ സംഭവസ്ഥലത്തെത്തുകയും ആംബുലന്‍സ് വിഭാഗം, സിവില്‍ ഡിഫന്‍സ് ടീമുകള്‍, ബന്ധപ്പെട്ട അധികാരികള്‍ എന്നിവരുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനവും അടിയന്തര വൈദ്യസഹായവും നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടം ഉണ്ടായത് എങ്ങനെയാണെന്നും വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *