പാലാ: പള്ളിപ്പെരുന്നാളിന് അയ്യപ്പഭക്തിഗാനം പാടിയത് തടഞ്ഞയാളെ ഓടിച്ച് പള്ളിലച്ചനും നാട്ടുകാരും പള്ളിക്കമ്മറ്റിക്കാരും മതസൗഹാര്‍ദ്ദത്തിന്റെ മനോഹരകാഴ്ചയായി. പാല പാല കീഴപ്പറയാര്‍ പള്ളിയിലായിരുന്നു സംഭവം. പെരുന്നാളിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ ശബരിമല സീസണ്‍ മുന്‍നിര്‍ത്തി 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ഗാനം പാടിയപ്പോഴായിരുന്നു പ്രശ്‌നമുണ്ടായത്.
ഒരാള്‍ സ്‌റ്റേജില്‍ എത്തി പാട്ട് നിര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ പള്ളിക്കമ്മറ്റിക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ സ്‌റ്റേജില്‍ നിന്നും ഇറക്കിവിടുകയും ഓടിക്കുകയും ചെയ്തു. നാട്ടുകാരുടെ കൂക്കിവിളിക്കിടയില്‍ പള്ളിവികാരി തന്നെയെത്ത് കൂടുതല്‍ അയ്യപ്പഭക്തിഗാനങ്ങള്‍ ആലപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായിട്ടാണ് വിവരം. നാനാജാതി മതസ്ഥരായ ആളുകള്‍ ഗാനമേള കേള്‍ക്കാനുണ്ടായിരുന്നു. തീരുമാനം ഇപ്പോള്‍ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. തടസ്സപ്പെടുത്തിയ ആളെ പള്ളിവികാരി ഓടിച്ചുവിടുകയും ചെയ്തു.
ഗാനമേള തടസ്സപ്പെടുത്താന്‍ സ്‌റ്റേജില്‍ കയറിയ ആള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നും ഇയാള്‍ നാട്ടുകാരന്‍ അല്ലെന്നും ഗാനമേള കേള്‍ക്കാന്‍ വന്നയാള്‍ ആണെന്നും വിവരമുണ്ട്. എന്തായാലും അതിന് ശേഷം ഗാനമേളയില്‍ പമ്പാഗണപതി അടക്കമുള്ള മറ്റു അയ്യപ്പഭക്തിഗാനങ്ങളും ആലപിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ മാതൃക എന്ന നിലയിലാണ് ഇപ്പോള്‍ ഈ സംഭവം വിലയിരുത്തപ്പെടുന്നത്.