ലോകത്തിലേറ്റവുമധികം ഇടങ്ങളിൽ കാണുന്ന ദേശാടനക്കിളി, കേരളത്തിൽ ഇവിടെയെത്തിയാൽ കാണാം

മല്ലപ്പള്ളി: ശൈത്യത്തിന്റെ വരവറിയിച്ച് എത്തിത്തുടങ്ങിയ ദേശാടനക്കിളികളുടെ ഗണത്തിൽ വയൽക്കോതി കത്രികക്കിളിയും. ജനകീയ ജൈവവൈവിദ്ധ്യ രജിസ്റ്റർ തയാറാക്കുന്നതിന്റെ ഭാഗമായി കല്ലൂപ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പക്ഷികളുടെ കണക്കെടുപ്പിലാണ് പുതിയ അതിഥിയെ കണ്ടെത്തിയത്. വാലിലെ തൂവലുകൾ കത്രികപോലെ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ഈ പേരുലഭിച്ചത്. ലോകത്തിലെ ഏറ്റവും കൂടുതൽ ഇടങ്ങളിൽ കാണപ്പെടുന്ന ഈ ദേശാടനക്കിളിയെ ജില്ലയിൽ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് സർവേയിൽ പങ്കെടുത്ത പക്ഷി നിരീക്ഷകർ പറഞ്ഞു.

പരുന്തുവർഗത്തിൽ പെടുന്ന ദേശാടനപ്പക്ഷി വെള്ളക്കറുപ്പൻ പരുന്ത്, വെള്ള വാലുകുലുക്കി ഉൾപ്പെടെയുള്ള വിവിധയിനം വാലുകുക്കി പക്ഷികൾ, പ്രാവു വർഗത്തിൽ പെടുന്ന അമ്പലപ്രാവ്, അരിപ്രാവ്, ഓമനപ്രാവ്, മരതകം പ്രാവ് കൊക്കു വർഗത്തിൽപ്പട്ട കാടകൊക്ക്, ചതുപ്പുകാട കൊക്ക്, പുഞ്ചികാടകൊക്ക്, കന്യാസ്ത്രീ കൊക്ക്, വർണ കൊക്ക്, വെള്ളം അരിവാൾ കൊക്ക്, കഷണ്ടികൊക്ക്, പാതിരാ കൊക്ക്,കുളം കൊക്ക്, ചിന്നമുണ്ടി, തിരമുണ്ടി, പെരുമുണ്ടി, ചാമുണ്ടി, ചായ മുണ്ടി എന്നിവയും മയിൽക്കോഴി , മഞ്ഞക്കിളി ഉൾപ്പെടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ ഇനങ്ങളുടെ പട്ടിക നീളുന്നു.

ചെറിയ പാടം, കുഞ്ചരം, അമ്പാട്ടു ഭാഗം, തുരുത്തി കാട്, ചെറുമത എന്നീപാടശേഖരങ്ങളിലും കണക്കെടുപ്പ് നടത്തി. അലൻ അലക്സ്, ഷിജോ രാജു, ബൊബി ജോൺ, ജിബിൻ തോമസ്, ജിസ്നി ജോർജ് ജൂമി ജോസഫ് എന്നിവരായിരുന്നു സംഘത്തിലെ മറ്റ് അംഗങ്ങൾ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ജ്ഞാനമണി മോഹൻ, റെജി ചാക്കോ, രഞ്ജിത്ത്.വി, കാവ്യ, ബി.എം.സി അംഗങ്ങളായ ലെജു ഏബ്രഹാം,ഡോ.എ.റോബി എന്നിവരും പങ്കെടുത്തു.

ചേരാ കൊക്കനും തിത്തിരിയും

പക്ഷി നിരീക്ഷകൻ ടോണി ആന്റണിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ പക്ഷി നിരീക്ഷകരുടെ ഏഴംഗ സംഘമാണ് കണക്കെടുപ്പ് നടത്തിയത്. പഞ്ചായത്തിലെ വെണ്ണീർ വിള പാടശേഖരത്തുനിന്നായിരുന്നു തുടക്കം. ചുണ്ടുകളുടെ സവിശേഷ ആകൃതി കൊണ്ട് ശ്രദ്ധേയമായ ചേരാ കൊക്കൻ, ശബ്ദത്തിലും അഭിനയത്തിലും മികവ് പുലർത്തുന്ന തിത്തിരി പക്ഷി എന്നിവയുടെ വലിയ സാന്നിദ്ധ്യം കാണാനായി.ഇവറ്റകൾക്കു പുറമെ എൺപതോളം ഇനം കിളികളെയും ഇവിടെ കണ്ടെത്തി.

……………………………………………….കരിയില കിളി, ഉപ്പൻ തുടങ്ങിയവയുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.കണക്കെടുപ്പിൽ ഇത് വ്യക്തമായിട്ടുണ്ട്. (പക്ഷിഗവേഷകർ)

Leave a Reply

Your email address will not be published. Required fields are marked *