‘ലോകത്ത് എവിടെയെങ്കിലും നടക്കുന്ന യുദ്ധം എല്ലായിടത്തെയും സമാധാനത്തിന് ഭീഷണിയാണ്, ചർച്ചകളും നയതന്ത്രവുമാണ് ഏകപരിഹാരം’

ന്യൂഡൽഹി: ലോകത്ത് എവിടെയെങ്കിലും നടക്കുന്ന യുദ്ധം എല്ലായിടത്തെയും സമാധാനത്തിന് ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. റഷ്യ- യുക്രെയിൻ യുദ്ധവും പശ്ചിമേഷ്യൻ സംഘർഷവും സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎൻ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചിന്മയ അമൃത് മഹോത്സവ ഗ്ലോബൽ സമ്മേളനത്തിൽ സംസാരിക്കവെയാണ് ജയ്ശങ്കർ ഇക്കാര്യം പറഞ്ഞത്. സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏകമാർഗം ചർച്ചകളും നയതന്ത്രവുമാണെന്ന ഇന്ത്യയുടെ നിലപാടും ജയ്ശങ്കർ ആവർത്തിച്ചു.

'ഇന്ന് ലോകത്ത് രണ്ട് പ്രധാന സംഘർഷങ്ങൾ നടക്കുന്നുണ്ട്. യുക്രെയിനിലും പശ്ചിമേഷ്യയിലുമാണ് അത്. ഈ വിഷയത്തിൽ കാര്യമായൊന്നും പറയാനില്ലാത്ത, വളരെ അകലെയുള്ള ജനങ്ങളും അവരുടെ സമ്പദ്‌വ്യവസ്ഥകളുമാണ് യഥാർത്ഥത്തിൽ വില നൽകിക്കൊണ്ടിരിക്കുന്നത്. നമുക്ക് കാഴ്ചക്കാരായി തുടരാനാവില്ല.

ചർച്ചകളും നയതന്ത്രവുമാണ് ഏകപരിഹാരം. സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യ സ്വന്തം നിലയിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണ്. സമാധാനത്തിന് നേരെയുള്ള മറ്റൊരു മാരകമായ ഭീഷണിയാണ് ഭീകരവാദം. എല്ലാ രാജ്യങ്ങളും ഭീകരവാദത്തോട് ഒട്ടും വീട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാത്തതുകൊണ്ടാണ് ഈ ഭീഷണി തുടരുന്നത്'- ജയ്ശങ്കർ വ്യക്തമാക്കി.

#WATCH | Delhi: At the Chinmaya Amrit Mahotsav Global Sammelan on UN Day, EAM Dr. S. Jaishankar says, "… There are today two major conflicts going on in the world: in Ukraine and in West Asia or the Middle East. Societies and economies, peoples far away, who have little say in the matter, are actually paying the cost. We cannot remain helpless spectators. India expresses global sentiment when we urge that dialogue and diplomacy are the only solution. We are making efforts ourselves and are open to working with other partners to that end…"

Leave a Reply

Your email address will not be published. Required fields are marked *