വീട് പോക്കുവരവ് ചെയ്യാൻ കൈക്കൂലി: പുത്തൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കൊല്ലം∙ കൈക്കൂലി കേസിൽ പുത്തൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. കരീപ്ര സ്വദേശി അഭിലാഷ് ആനന്ദ് (47) ആണ് പിടിയിലായത്. വെണ്ടാർ സ്വദേശി ഷാബുവിന്റെ പക്കൽ നിന്ന് ഇയാൾ 5000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

വീട് പോക്കുവരവ് ചെയ്യാൻ ഷാബു വില്ലേജിൽ അപേക്ഷ കൊടുത്തിരുന്നു. പലതവണ ഇക്കാര്യത്തിനായി കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. 5000 രൂപ നൽകിയാൽ കാര്യം നടത്താമെന്ന് അഭിലാഷ് ആനന്ദ് പറഞ്ഞതായി ഷാബു വെളിപ്പെടുത്തി. ഇന്ന് പുത്തൂർ മണ്ഡപം ജംക്‌ഷനു സമീപത്തുവച്ച് ഷാബുവിൽ നിന്നും പണം വാങ്ങുന്നതിനിടെയാണ് അഭിലാഷ് ആനന്ദ് വിജിലൻസിന്റെ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *