തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്തേക്കുളള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ ആരംഭിക്കും. രാവിലെ 10നാണ് ബുക്കിങ് ആരംഭിക്കുന്നത്. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദര്‍ശനത്തിനായുളള സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടത്.
സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. 66, 000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂവിലും 14, 000 പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദിവസവും ദര്‍ശനം നടത്താം. ഹൈക്കോടതി നിര്‍ദേശം ഉളളതിനാല്‍ പമ്പയില്‍ സ്പോട്ട് ബുക്കിങ് ഇല്ല.
വെര്‍ച്വല്‍ ക്യൂ ബുക്കിങ് സൗജന്യമാണ്. ഭക്തര്‍ക്ക് താല്പര്യമനുസരിച്ച് അഞ്ചു രൂപ മുതല്‍ പില്‍ഗ്രിം റിലീഫ് ഫണ്ടിലേക്കും, ശുചിത്വ പരിപാലനത്തിനായി ജനറല്‍ ഫണ്ടിലേക്കും സംഭാവന നല്‍കാനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് നിര്‍ബന്ധമല്ല.